മന്ത്രി സെന്തില്‍ ബാലാജിയെ ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍, 2024ല്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്നു സ്റ്റാലിന്‍
മന്ത്രി സെന്തില്‍ ബാലാജിയെ ഉടന്‍ ബൈപ്പാസ്സര്‍ജറിക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍, 2024ല്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്നു സ്റ്റാലിന്‍
ചെന്നൈ: ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. അതിനിടെ, സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ ഭാര്യ ഹൈക്കോടതിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹരജി പരിഗണിക്കും.
അതേ സമയം സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമായാണ് സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സെന്തില്‍ ബാലാജിയെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഇ.ഡിയുടെ പ്രവര്‍ത്തനം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും എഎപി വ്യക്തമാക്കി. അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ ആണ് ഇ.ഡി അതിക്രമം ആരംഭിച്ചതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജ ആരോപിച്ചു. ബി.ആര്‍.എസ് നേതാക്കളും അന്വേഷണ ഏജന്‍സിയുടെ നടപടിയെ അപലപിച്ചു.
അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞിട്ടും സെന്തില്‍ ബാലാജിയോട് ഇ.ഡി മനുഷ്യത്വരഹിതമായി പെരുമാറിയതെന്തിനെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ചോദിച്ചു. 2024ല്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."