HOME
DETAILS

വിദ്യാധനം സർവധനാൽ പ്രധാനം

  
backup
June 15 2023 | 18:06 PM

todays-article-about-education

മുഹമ്മദ് റഹ്മാനി മഞ്ചരി

മനുഷ്യർ സമ്പാദിക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ളത് അറിവിനാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടതിനാലാവണം ലോകരാജ്യങ്ങൾ സമ്പത്തിന്റെ വലിയൊരു അളവ് വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുന്നത്. പ്രൈമറിതലം മുതൽ ബിരുദ, ബിരുദാനന്തര പഠനങ്ങൾ മത/ഭൗതിക രംഗത്ത് സജീവമാകുന്ന സമയമാണ് ഇപ്പോൾ. സ്കൂൾ, മദ്റസ, ദർസ്, കോളജുകൾ പഠനാരംഭം കുറിച്ച ശുഭ മുഹൂർത്തത്തിൽ വിജ്ഞാനത്തിന്റെ പ്രാധാന്യം ചിന്തിക്കലും അറിയലും അനിവാര്യമായിരിക്കുന്നു.

വിജ്ഞാനം നുകരാനായി വിദ്യാർഥികൾ സർവം സമർപ്പിതരായി മാറിനിൽക്കേണ്ടതിൻ്റെ ആവശ്യകതയപ്പറ്റി പലരും അശ്രദ്ധരാണ്. വിദ്യാലയങ്ങൾ കേവല വിശ്രമ കേന്ദ്രങ്ങളെല്ലന്നും തങ്ങളുടെ ഭാവി പടുത്തുയർത്താനുള്ള വഴിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്. സാമൂഹികദ്രോഹികളുടെ നീരാളിവലയങ്ങൾ വിദ്യാർഥികളെ കാത്തിരിക്കുന്ന അന്തരീക്ഷത്തിലാണ് ആധുനിക കലാലയങ്ങളും വിദ്യാർഥികളും ജീവിക്കുന്നത്.


ജ്ഞാന സമ്പാദനത്തിന് വിലമതിക്കാനാവാത്ത പ്രാധാന്യം കൽപ്പിച്ച മതമാണ് ഇസ്‌ലാം. ആദ്യ പിതാവിന്റെ സൃഷ്ടിപ്പിനു പിറകെ പ്രഥമമായി നൽകിയത് അറിവാണെന്ന് വിശുദ്ധ ഖുർആൻ (2:31) പഠിപ്പിക്കുന്നുണ്ട്. മനുഷ്യരെ അജ്ഞരായാണ് പടച്ചതെന്നും പഠിക്കാനും അറിവന്വേഷിക്കാനുമായി കേൾവിയും കാഴ്ചയും ബുദ്ധിയും നൽകിയെന്നും വിശുദ്ധ ഖുർആനിലെ സൂറത്തു നഹലിൽ(78) അല്ലാഹു വിവരിക്കുന്നുണ്ട്. വിശ്വാസിയെ സംബന്ധിച്ച് വിജ്ഞാനം നഷ്ടപ്പെട്ട സ്വത്താണെന്നും അത് എവിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നും തിരുനബി(സ്വ)യും പഠിപ്പിച്ചിട്ടുണ്ട്.


മതപഠനരംഗത്ത് കാലോചിതമായി വന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എസ്.എസ്.എൽ.സിയോ തത്തുല്യമോ ആയ കോഴ്സ് കഴിഞ്ഞവർ മത-ഭൗതിക സമന്വയവിദ്യകൾ തേടിപ്പോവുകയെന്നത്. പ്രത്യേകിച്ചും അടുത്തകാലത്തായി കേരളത്തിൽ ഈ രംഗത്ത് വിജയകരമായ മുന്നേറ്റങ്ങൾ വന്നിട്ടുണ്ട്. 'സമസ്ത'യുടെ നൂറാം വാർഷിക പദ്ധതിയായ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (SNEC) ഈ രംഗത്തെ ഏറ്റവും പുതിയ കാൽവയ്പ്പാണ്. വളർന്നുവരുന്ന യുവതലമുറയ്ക്ക് അവരുടെ പ്രതീക്ഷക്കൊത്ത വിദ്യാഭ്യാസ കരിക്കുലം സുലഭമാണെന്നർഥം. പക്ഷേ, പഠനത്തിന്റെയും മനനത്തിന്റെയും വിലയറിയാത്ത വലിയൊരു വിഭാഗം വളർന്നുവരുന്നത് രാജ്യത്തിനും സമൂഹത്തിനും ഭീഷണിയാണ്. പ്രത്യേകിച്ചും മതബോധവും അച്ചടക്കവും ഉണ്ടാക്കുന്ന അറിവ് കരസ്ഥമാക്കാൻ പുതുതലമുറയെ ഈ രംഗത്ത് കാര്യക്ഷമമായി സജീവമാക്കേണ്ടതുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്.


അലി(റ) പറയുന്നു: 'നിങ്ങളുടെ മക്കൾക്കും കുടുംബത്തിനും നന്മയും അച്ചടക്കവും പഠിപ്പിക്കുക'(ഹാക്കിം). മക്കൾ അച്ചടക്കമുള്ളവരാകണമെങ്കിൽ തീർച്ചയായും ധാർമിക ബോധമുണ്ടാക്കുന്ന വിദ്യാഭ്യാസം അവർക്ക് നൽകണം. 'മകന് അച്ചടക്കം പഠിപ്പിക്കുന്നത് ഒരോ ദിവസവും ഒരു സ്വാഅ് ധർമം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമാണെന്ന്' ഇമാം തിർമിദി(റ) ജാബിർ ബ്നു സമുറത്ത്(റ)വിൽനിന്ന് ഉദ്ധരിക്കുന്നുണ്ട്. സൂറത്തു നിസാഇലെ 'മക്കളുടെ കാര്യത്തിൽ നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു'(4: 11) എന്ന ആയത്തിന്റെ വിശദീകരണത്തിൽ അവർക്ക് നൽകേണ്ട അറിവിന്റെയും സംസ്കരണത്തിൻ്റെയും ഭാഗങ്ങൾവരെ ഉൾപ്പെടുമെന്ന് പണ്ഡിതന്മാർ വിവരിച്ചിരിക്കുന്നു.


അറിവ് മനുഷ്യനെ അറ്റങ്ങളില്ലാത്ത ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് വിശുദ്ധ ഖുർആൻ സൂറത്ത് മുജാദല(11) വാഗ്ദാനം ചെയ്യുന്നത് വിദ്യാർഥികൾക്ക് വലിയ ശുഭപ്രതീക്ഷ നൽകേണ്ടതാണ്. മാത്രമല്ല, വിശ്വാസിക്ക് സ്വർഗത്തിലേക്കുള്ള എളുപ്പ വഴി വിദ്യ നേടാൻ തയാറായാൽ ലഭ്യമാകുമെന്നും തിരുനബി(സ്വ) പഠിപ്പിക്കുന്നുണ്ട്. മനുഷ്യരെ മരണശേഷവും നന്മ ലഭിക്കുന്നവരാക്കുന്ന മൂന്ന് കാര്യങ്ങളിൽ ഒന്ന് 'ഉപകാരപ്രദമായ വിജ്ഞാനമാണെന്ന്' നബി(സ്വ)യിൽനിന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.


മനുഷ്യന് അഭിമാനവും മഹത്വവും നൽകുന്ന അമൂല്യ സമ്പത്തും വിജ്ഞാനമാണ്. നഷ്ടഭയമില്ലാത്ത മുതലാണ് അറിവെന്ന് പറയാറുണ്ട്. ആ സമ്പാദ്യവുമായി തസ്കരഭയമില്ലാതെ ലോകത്തെവിടെയും പണ്ഡിതർക്ക് സഞ്ചരിക്കാവുന്നതാണ്. അവർക്ക് എവിടെയും അംഗീകാരവും സ്വീകാര്യതയും ലഭിക്കും. ഇതെല്ലാം അറിവിന് ലഭിക്കുന്ന അംഗീകാരത്തിൻ്റെയും സ്വീകാര്യതയുടെയും കാരണത്താൽ വന്നണയുന്നതാണ്.


മനുഷ്യനിലുണ്ടാവേണ്ട സ്രഷ്ടാവിനെക്കുറിച്ചുള്ള ഭയം വിജ്ഞാനത്തിനു മാത്രമേ നൽകാൻ കഴിയൂ. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ 'അല്ലാഹുവിനെ ഭയപ്പെടുക പണ്ഡിതന്മാർ മാത്രമാണെന്ന്'(സൂറത്തുൽ ഫാത്വിർ: 28) പറഞ്ഞത്. 'അല്ലാഹുവിനെക്കുറിച്ചുള്ള ഭയംകൊണ്ടേ മനുഷ്യനെ അധർമങ്ങളിൽനിന്ന് അകറ്റി നിർത്തുകയുള്ളൂ' എന്ന് സഈദ് ബ്നു ജുബൈർ(റ) പറയുന്നുണ്ട്. എത്ര കരസ്ഥമാക്കിയാലും അധികമാകാത്തവയും അറിവാണ്. ലോകത്ത് ഏറ്റവും കൂടുതൽ അറിവ് അല്ലാഹു നൽകിയിട്ടുള്ളത് മുഹമ്മദ് നബി(സ്വ)ക്കാണ്. എന്നിട്ടും അവിടുത്തോട് വർധിപ്പിച്ചു തരാനാവശ്യപ്പെടാൻ അല്ലാഹു കൽപിച്ചത് അറിവിനെ മാത്രമാണ്(സൂറത്ത് ത്വാഹ: 114). അറിവ് ലഭിക്കുന്നതിലൂടെ അധികാരവും സമ്പത്തും മറ്റു നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുമെന്ന് ദാവൂദ് നബി(അ)മിൻ്റെ ചരിത്രത്തിലൂടെ ഖുർആൻ (ബഖറ: 251) പഠിപ്പിക്കുന്നു.


ജീവിതം മുഴുവനും അറിവിനായി മാറ്റിവച്ച മഹത്തുക്കളായിരുന്നു മുൻഗാമികൾ. ഭക്ഷണ, വസ്ത്ര, യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത പൂർവകാലത്ത് അറിവിന്റെ പ്രാധാന്യം ഒന്നുകൊണ്ട് മാത്രമായിരുന്നു എല്ലാ പ്രയാസങ്ങളും തൃണവൽഗണിച്ചു വിജ്ഞാനപാതയിൽ അവർ സഞ്ചരിച്ചത്. സൗകര്യങ്ങളുടെ പറുദീസയിലാണ് ആധുനിക കലാലയങ്ങൾ. യാത്രാക്ലേശങ്ങളോ ഭക്ഷണ, വസ്ത്ര ദാരിദ്ര്യമോ ഇന്നില്ല. പക്ഷേ, വിദ്യാർഥികളിൽ അത്തരമൊരു അവബോധമുള്ളവർ വിരളമാണെന്നതാണ് യാഥാർഥ്യം. പുതുതലമുറയെ ഭാവി വാഗ്ദാനങ്ങളായി തിരിച്ചറിഞ്ഞ് നല്ല നാളേക്കുവേണ്ടി വഴിനടത്തേണ്ടതുണ്ട്. നിഴൽപോലെ നീങ്ങിപ്പോകുന്ന സമ്പത്തിനേക്കാൾ അനശ്വര സമ്പാദ്യം വിജ്ഞാനമാണെന്നും വിദ്യാധനം സർവധനാൽ പ്രധാനമാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

Content Highlights:Today's Article About education


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  3 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 days ago