പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ രാജ്യസേവനത്തിനും പ്രാധാന്യം നല്‍കണം: ബാബു സെബാസ്റ്റ്യന്‍
എരുമേലി: പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ രാജ്യസേവനവും ഹ്യദയത്തോട് ചേര്‍ക്കണമെന്ന് മഹാത്മാഗാന്ധിസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ .
എരുമേലി എം.ഇ.എസ ്‌കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ എരുമേലിയിലെ വഴിയോരത്തെ മാലിന്യങ്ങള്‍ നീക്കംചെയ്തു നിര്‍മ്മിച്ച തണല്‍ വഴിയോരടൂറിസം പരിപാടിഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച തിരംഗാ മാര്‍ച്ച് ബാബു സെബാസ്റ്റ്യന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. എം.ഇ.എസ്‌കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം ആഥിതേയം വഹിച്ച മാര്‍ച്ചില്‍ 1200 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിന് കോളജ് ചെയര്‍മാന്‍ പി.പിഅബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ എം.എന്‍ മാഹീന്‍ സ്വാഗതം പറഞ്ഞു. ദത്ത് ഗ്രാമത്തില്‍ നടപ്പാക്കുന്ന ഉന്നത് ഭാരത് അടിയാന്‍ എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. കെ. അലക്‌സാണ്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഗ്രാമമേഖലകളില്‍വിവര-വിജ്ഞാന പരിപാടികളിലൂടെ വികസനം സ്യഷ്ടിക്കുവാനും, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വികസന പദ്ധതിയില്‍ പ്രതിജ്ഞാബദ്ധരാക്കുവാനും പരിപാടിയിലൂടെ സാധിക്കും.
നാഷണല്‍ സര്‍വ്വീസ് സ്‌കീംകേരള ലക്ഷദ്വീപ് റീജിയനല്‍ ഡയറക്ടര്‍ജി.പി സജിത് ബാബുമുഖ്യ പ്രഭാഷണം നടത്തി. മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ഡോ. കെ. സാബുക്കുട്ടന്‍, മഹല്ലാമുസ്ലീംജമാഅത്ത് പ്രസിഡന്റ് പി.എഇര്‍ഷാദ്, എം.ഇ.എസ ്മാനേജിംഗ് കമ്മറ്റിയംഗങ്ങളായ ജമാല്‍വട്ടകപ്പാറ, ലത്തീഫ്, പി.റ്റി.എ വൈസ് പ്രസിഡന്റ് പി.എചാക്കോ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.ജിഹരീഷ്‌കുമാര്‍, കവിതാ പി.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."