വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ 'തൊപ്പി' ക്കെതിരെ കേസ്
വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ ' തൊപ്പി' ക്കെതിരെ കേസ്
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് 'തൊപ്പി'എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്. ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 'തൊപ്പി' ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വളാഞ്ചേകി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിക്ക് തടിച്ചു കൂടിയിരുന്നത്. ഈ മാസം 17 നായിരുന്നു വിവാദമായ പരിപാടി.
സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന തൊപ്പി പോലുള്ള വ്‌ലോഗര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുട്യൂബ് അടക്കമുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നിവയ്ക്കു മാനദണ്ഡം രൂപീകരിക്കണം. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
case-registered-against-vlogger-thoppi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."