മാസ്കിന് വിട; ഖത്തറിലെ ആശുപത്രികളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല
മാസ്കിന് വിട; ഖത്തറിലെ ആശുപത്രികളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമില്ല
ദോഹ: കോവിഡിനെ തുടർന്ന് ഖത്തറിലെ ആശുപത്രികളില്‍ നിർബന്ധമാക്കിയിരുന്ന മാസ്ക് ഇനി മുതൽ ആവശ്യമില്ല. രാജ്യത്തെ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉപഭോക്തൃ സേവന വിഭാഗം ജീവനക്കാരും ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചു.
മാസ്ക് ഉൾപ്പെടെയുള്ള മുഴുവൻ കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം മാസ്ക് ധരിക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കിയത്. കോവിഡ് ഗണ്യമായി നേരത്തെ തന്നെ കുറഞ്ഞിരുന്നെങ്കിലും ആശുപത്രികളിലും ഉപഭോക്തൃ വിഭാഗം ജീവനക്കാര്‍ക്കും മാസ്‌ക് ധരിക്കല്‍ വ്യവസ്ഥ നിര്‍ബന്ധമായി തന്നെ തുടർന്ന് പോരുകയായിരുന്നു.
അതേസമയം, മാസ്ക് ഒഴിവാക്കിയെങ്കിലും പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗമുള്ളവര്‍ക്ക് ആശുപത്രിയിൽ മറ്റു രോഗികളെ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശ രോഗമുള്ളവർ ആശുപത്രികളിലെ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളെ സന്ദര്‍ശിക്കരുതെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."