HOME
DETAILS

സംസ്ഥാനത്ത് വീണ്ടും പനിമരണം; മരിച്ചവരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും

  
backup
June 23 2023 | 08:06 AM

fever-death-again-8th-class-student-died-in-thrissur

സംസ്ഥാനത്ത് വീണ്ടും പനിമരണം; മരിച്ചവരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്തും തൃശൂരുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനുഷാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനാണ് മരിച്ചത്.

ഈ മാസം പതിനേഴാം തീയതിയാണ് ധനുഷിനെ പനിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്. ഡെങ്കിപ്പനിയാണെന്നാണ് സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. സംസ്ഥാനത്ത് ഇന്നലെയും പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പരം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്. ഇന്നലെ മാത്രം 13,000ത്തിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റവുമധികം പനി റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്തു നിന്നാണ്.

പനിച്ചുവിറച്ച് കേരളം; ഇന്ന് മാത്രം 6 മരണം,അതീവ ജാഗ്രത വേണം, പ്രതിരോധത്തിനായി കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 282 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. കൂടാതെ, കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മരിച്ച പതിമൂന്നുകാരന് എച്ച്1 എന്‍1ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതോടെ പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago