അദേഹം കോച്ച് ആയി വന്നാല്‍ ബ്രസീലായിരിക്കും 2026ലെ ലോകകപ്പ് ജേതാക്കള്‍; തുറന്ന് പറഞ്ഞ് ബ്രസീലിയന്‍ ഇതിഹാസം
2022ലെ ഖത്തര്‍ലോകകപ്പിലെ തോല്‍വിയോടെ ബ്രസീല്‍ രാജ്യാന്തര ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ച ടിറ്റെക്ക് പകരക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഇത് വരേക്കും ആരാധകര്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ബ്രസീലിന്റെ അടുത്ത പരിശീലകന്‍ ബ്രസീലിന് പുറത്ത് നിന്നുളള ഒരാളായിരിക്കണം എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ബ്രസീലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശപരിശീലകന്‍ നിയമിതനായാല്‍ മാത്രമെ ടീമിന് യൂറോപ്യന്‍ ഫുട്‌ബോളിന്റെ ആധിപത്യത്തെ മറികടക്കാന്‍ സാധിക്കൂ, എന്നുളള വിശകലനം പല ഫുട്‌ബോള്‍ വിദഗ്ധരും ഉന്നയിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് നിലവില്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മഡ്രിഡിനെ പരിശീലിപ്പിക്കുന്ന കാര്‍ലോ ആന്‍സലോട്ടി ബ്രസീല്‍ ടീമിന്റെ പരിശീലകനായി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.പല മാധ്യമങ്ങളും റയലിലെ കരാര്‍ അവസാനിച്ച ശേഷം ആന്‍സലോട്ടി ബ്രസീലിലേക്കെത്തുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ആന്‍സലോട്ടി ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ 2026 ലോകകപ്പില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ അ്‌വര്‍ക്ക് തന്നെയായിരിക്കും ലോകകിരീടം ലഭിക്കുക എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീല്‍ ഇതിഹാസ താരമായ റിവാള്‍ഡോ.
'ആന്‍സലോട്ടി ബ്രസീലിലേക്കോ? അത് സംഭവിച്ചാല്‍ മികച്ചൊരു ചരിത്ര മുഹൂര്‍ത്തം തന്നെയായിരിക്കും അത് എന്നതില്‍ സംശയമില്ല. ആന്‍സലോട്ടി ഞങ്ങളുടെ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനാവുമെന്നും, ഞങ്ങള്‍ക്ക് 2026ലെ ലോകകപ്പ് നേടിത്തരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,' റിവാള്‍ഡോ പറഞ്ഞു.
2002ല്‍ ബ്രസീല്‍ അവസാനമായി ലോകകപ്പില്‍ മുത്തമിട്ട സമയത്ത് റിവാള്‍ഡോയും ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു.അതേസമയം നിലവില്‍ റാമോണ്‍ മെന്‍സസാണ് ബ്രസീല്‍ സീനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. പുതിയ പരിശീലകന്‍ ചുമതലയേല്‍ക്കുന്നത് വരെയുളള താത്ക്കാലിക പരിശീലക സ്ഥാനമാണ് അദേഹത്തിന് ഉളളത്.
Content Highlights:We will be world champions with him in 2026 - Rivaldo SAID ANCELOTTI should takeover Brazil national team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."