HOME
DETAILS

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും മറ്റൊരു കരുത്തന്‍ വരുന്നു; ആരാധകര്‍ക്ക് ആഹ്ലാദിക്കാം

  
backup
June 25, 2023 | 3:00 PM

royal-enfield-classic-650-spied-testing

റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച കരുത്തേറിയ 650 സി.സി എഞ്ചിന്‍ വാഹനത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. എഞ്ചിന് കമ്പനി വിചാരിച്ചിരുന്ന സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചതോടെ പ്രസ്തുത എഞ്ചിന്‍ ഉപയോഗിച്ച് കൊണ്ടുളള കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്ലാസിക്ക് സീരീസിലാണ് 650 എഞ്ചിന്റെ പവറുമായി എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ബൈക്ക് പുറത്തിറക്കുന്നത്. കമ്പനി നേരത്തെ പുറത്തിറക്കിയ ക്ലാസിക്ക് 350ന് സമാനമായ മോഡലിലായിരിക്കും പുതിയ ബൈക്കും പുറത്തിറങ്ങുക. മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും,പിന്നില്‍ ഇരട്ടഷോക്ക് അബ്‌സറുകളും ഘടിപ്പിക്കപ്പെട്ട രീതിയിലായിരിക്കും വാഹനം പുറത്തിറങ്ങുന്നത്.വാഹനത്തിന്റെ പരീക്ഷണ ഒാട്ടങ്ങൾ നടന്ന് വരികയാണ്.


ഡീ ട്യൂണ്‍ ചെയ്ത 650 സി.സി എഞ്ചിനാവും വാഹനത്തിന് കരുത്ത് പകരുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ഉളളിലേക്ക് കയറിയിരിക്കുന്ന രീതിയിലുളള ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാംപ്, സ്റ്റീല്‍ റിം വീലുകള്‍, ക്രോമിന്റെ പ്രസരം എന്നിവയെല്ലാം ബൈക്കിനെ ഒരു ക്ലാസിക്ക് ലുക്കില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നു.
വിപണിയില്‍ ഏകദേശം 2.8 ലക്ഷം രൂപയോളം എക്‌സ് ഷോറൂം വില പ്രതീക്ഷിക്കപ്പെടുന്ന വാഹനം പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights:royal enfield classic 650 spied testing


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  18 hours ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  18 hours ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  19 hours ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  19 hours ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  19 hours ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  19 hours ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  19 hours ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  19 hours ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  19 hours ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  19 hours ago