പെരുന്നാൾ അവധിക്ക് പാർക്കിങും ടോളും സൗജന്യമാക്കി അബുദാബി
പെരുന്നാൾ അവധിക്ക് പാർക്കിങും ടോളും സൗജന്യമാക്കി അബുദാബി
അബുദാബി: നാളെ ബലി പെരുന്നാൾ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് പാർക്കിങ് സൗജന്യമാക്കി അബുദാബി. പെരുന്നാൾ അവധി ദിനങ്ങളിൽ അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. മുസഫ എം–18ലെ പാർക്കിങും ഉൾപ്പെടെയാണ് സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു പുലർച്ചെ മുതൽ ജൂലൈ 1 രാവിലെ 8 വരെയായിരിക്കും സൗജന്യം.
പെരുന്നാൾ ദിനങ്ങളിൽ ആളുകൾ കൂട്ടമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും എത്തുന്നതിന്റെ ഭാഗമായാണ് പാർക്കിങ് സൗജന്യമായിക്കിയത്. ടോൾ ഗേറ്റുകളും ഈ സമയത്ത് സൗജന്യമാണ്. അതേസമയം റസിഡൻഷ്യൽ പാർക്കിങ് മേഖലകളിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്.
പെരുന്നാൾ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത ബസ് സേവനം വിപുലപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ ഭാഗങ്ങളിലേക്ക് കൂടുതൽ ബസുകളും ടാക്സികളും വിന്യസിച്ചു. എക്സ്പ്രസ് ബസുകളുടെ സമയം രാവിലെ 6 മുതൽ രാത്രി 11 വരെയാക്കി.
ജൂലൈ 1 മുതലായിരിക്കും ടോൾ പുനരാരംഭിക്കുക. രാവിലെ 7–9 വരെയും വൈകിട്ട് 5–7 വരെയും മാത്രമേ ടോൾ ഈടാക്കൂ. ദർബ് ആപ്പിൽ റജിസ്റ്റർ ചെയ്യാതെ ടോൾ ഗേറ്റ് കടന്നാൽ പിഴ ചുമത്തും. പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 3 നായിരിക്കും ഓഫിസുകൾ വീണ്ടും തുറക്കുക. ഈ ദിവസങ്ങളിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."