HOME
DETAILS

'കടം വാങ്ങിയവർ പണം തിരിച്ച് തരേണ്ട, അവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു' - കടം വാങ്ങിയ രേഖകൾ കത്തിച്ച് സൗദി പൗരൻ, ബലി പെരുന്നാൾ സന്ദേശമെന്ന് സോഷ്യൽ മീഡിയ

  
backup
July 01 2023 | 15:07 PM

saudi-businessman-sets-account-books-alight-forg

'കടം വാങ്ങിയവർ പണം തിരിച്ച് തരേണ്ട, അവരോട് ഞാൻ ക്ഷമിച്ചിരിക്കുന്നു' - കടം വാങ്ങിയ രേഖകൾ കത്തിച്ച് സൗദി പൗരൻ, ബലി പെരുന്നാൾ സന്ദേശമെന്ന് സോഷ്യൽ മീഡിയ

റിയാദ്: 'തന്റെ കയ്യിൽ നിന്നും കടം വാങ്ങിയവർ ആരായാലും കുഴപ്പമില്ല. ഇനി എനിക്ക് അവരെ കുറിച്ച് അറിയേണ്ടതില്ല. അതിനാൽ പണം തരാനുള്ളവരുടെ കടപ്പത്രങ്ങളും കടം നൽകിയത് എഴുതിവെച്ച റെക്കോർഡ് ബുക്കുകളും കത്തിച്ച് കളയുകയാണ്.' ഇത് വായിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യുന്നവർ ഉണ്ടാകുമോ എന്ന് അതിശയിക്കേണ്ട. ഉണ്ട് എന്നാണ് ഉത്തരം. ആരാണ് അയാൾ എന്ന് അറിയേണ്ടേ?

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ ഗൾഫ് രാജ്യങ്ങളിൽ എല്ലാം ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്. വൃദ്ധനായ ഒരു മനുഷ്യൻ കുറെ പേപ്പറും പുസ്തകങ്ങളുമൊക്കെ കത്തിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ ക്ലിപ്പ് സൗദി ട്വിറ്റർ അക്കൗണ്ടുകളിൽ ഒരു മില്യണിലധികം വ്യൂസ് നേടി.

സൗദി വ്യവസായി സലിം ബിൻ ഫദ്ഗാൻ അൽ റാഷിദി എന്ന മനുഷ്യനാണ് തന്റെ കടക്കാരോട് എല്ലാം ക്ഷമിച്ച്, അവർ തനിക്ക് തരാനുള്ള പണത്തിന് ഇനി ഒരു രേഖയും വേണ്ട എന്ന് തീരുമാനിച്ചത്. ത്യാഗത്തിന്റെ സന്ദേശം പകർന്ന ബലി പെരുന്നാളിനോട് അനുബന്ധിച്ചാണ് സലിം ബിൻ ഫദ്ഗാൻ അൽ റാഷിദിയും മഹത്തായ ഒരു ത്യാഗം നടത്തിയത്. ഈദ് അൽ അദ്ഹയോടനുബന്ധിച്ച് തനിക്ക് കടപ്പെട്ടവരുടെ കടങ്ങൾ പൊറുക്കുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം എല്ലാ റെക്കോർഡ് പുസ്തകങ്ങളും കത്തിച്ചത്.

“ഇവ കടപ്പത്രങ്ങളാണ്, എല്ലാവരോടും ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് വ്യവസായി വൈറലായ വീഡിയോയിൽ പറയുന്നത് കേൾക്കാം. അറബി മാസമായ ദുൽ ഹിജ്ജ പത്തിന്റെ ശുഭ മുഹൂർത്തത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സലിം ബിൻ ഫദ്ഗാൻ അൽ റാഷിദിയുടെ ഹൃദയസ്പർശിയായ പ്രവൃത്തിയെ നെറ്റിസൺസ് പ്രശംസിക്കുകയും പുണ്യകർമ്മങ്ങൾ നിർവഹിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു. പ്രത്യേകിച്ച് മതപരമായ പ്രാധാന്യമുള്ള ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഇങ്ങനെ ഒരു കർമം ചെയ്തതിന് നിരവധിപ്പേരാണ് അഭിനന്ദനവുമായി രംഗത്ത് വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  3 months ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  3 months ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago