ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും, എത്തുന്നത് ഗുജറാത്തില്‍ നിന്ന്, ഏഴ് ഹൈക്കോടതികളില്‍ മാറ്റം
ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും,
ന്യൂഡല്‍ഹി:ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. എ.ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ കേരള ഹൈക്കോടതിയുടെ 38ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് വി ഭാട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താന്‍ കൊളീജിയം അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ ഒഴിവിലേക്കാണ് എജെ ദേശായി നിയമിക്കുന്നത്.
2011 നവംബർ 21 നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ആശിഷ് ജെ ദേശായി എന്ന എജെ ദേശായി നിയമിതനാവുന്നത്. ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ അദ്ദേഹം നിലവിൽ ആ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഓഫീസിന്റെ ചുമതലകൾ വഹിച്ച് വരികയാണ്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഗുജറാത്ത് സർക്കാറിന്റെ അഭിഭാഷകനായും പ്രവർത്തിച്ചു.
11 വർഷക്കാലത്തെ ഗുജറാത്ത് ഹൈക്കോടതിയിലെ എജെ ദേശായിയുടെ സേവനങ്ങള്‍ എടുത്ത് പറഞ്ഞ കൊളീജിയം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ജസ്റ്റിസ് ദേശായി എല്ലാ അർത്ഥത്തിലും യോഗ്യനാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."