ആധുനിക വെല്ലുവിളികള്‍ക്ക് കാരണം മണ്ണില്‍ നിന്നും അകന്നത്: ഇ.ടി
എടപ്പാള്‍: ആധുനിക വെല്ലുവിളികള്‍ക്ക് കാരണം മനുഷ്യന്‍ മണ്ണില്‍ നിന്നു അകന്നതതാണെന്നും മനുഷ്യന്‍ മണ്ണിലേക്കിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപെട്ടു. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ കീഴില്‍ നടത്തിയ 'കേരളം നേരിടുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹാരങ്ങളും'കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ജൈവ കൃഷി പ്രോത്സാഹിപ്പിച്ചേ മതിയാകൂ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷയായി. സി രാജഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ നവാബ്, കേരള സര്‍വകലാശാല പ്രൊഫസര്‍മാരായ ഡോ. ജോസ് ജോസഫ്, ഡോ. ജയശ്രീ കൃഷ്ണന്‍ കുട്ടി, ഇബ്രാഹിം മൂതൂര്‍, എ വേലായുധന്‍, ജയന്ത് കുമാര്‍, സംസാരിച്ചു. ടോണി ജോസഫ് വിഷയാവതരണം നടത്തി.
ഇന്ന് രാവിലെ 10.30ന് ഭഗവതിക്കണ്ടം നടീല്‍ യജ്ഞം മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ.ടി.ജലീല്‍ എന്നിവര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."