HOME
DETAILS

മലയാളികളെ കുരുക്കാന്‍ വീണ്ടും മണിചെയിന്‍

  
backup
August 23 2016 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5

തിരുവനന്തപുരം: പലവിധ തട്ടിപ്പുകള്‍ക്കു വിധേയരായി കോടിക്കണക്കിനു രൂപയും സമ്പത്തും നഷ്ടപ്പെട്ട മലയാളികളെ കുരുക്കാന്‍ മണിചെയിന്‍ മാതൃകയില്‍ പുതിയ തട്ടിപ്പ്. തടി കുറയ്ക്കാനുള്ള ഫ്രൂട്ട് ഡ്രിങ്ക് മുതല്‍ ഫെയ്‌സ് വാഷ്‌വരെയുള്ള ഗുണനിലവാരമില്ലാത്ത നിരവധി സാധനങ്ങള്‍ വന്‍ വിലയ്ക്ക് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങി(എം.എല്‍.എം)ലൂടെ മലയാളികളില്‍ അടിച്ചേല്‍പ്പിച്ചാണ് പുതിയ തട്ടിപ്പ്. ഡയറക്ട് മാര്‍ക്കറ്റിങിന്റെ ചുവടുപിടിച്ചു മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പ് ഏറെയും ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരാകട്ടെ മുന്‍പ് പലവിധ തട്ടിപ്പിലൂടെ ഈ മേഖലയില്‍ നിന്ന് കോടികള്‍ സമ്പാദിച്ചവരും.

തടി കുറയാനും പ്രമേഹം ഇല്ലാതാക്കാനും മലേഷ്യന്‍ ജെട്ടിയും ബനിയനും നാട്ടുകാരെ അടിച്ചേല്‍പ്പിച്ചു പണംതട്ടിയ സംഘത്തില്‍പെട്ടവരും പുതിയ ബിസിനസിലെ കണ്ണികളാണ്. ഉല്‍പന്നങ്ങള്‍ക്ക് ആയുഷ് സര്‍ട്ടിഫിക്കറ്റുണ്ടെന്നും സര്‍ക്കാര്‍ അംഗീകൃതമാണെന്നുമാണ് അവകാശവാദം. ആംവേ, ആര്‍.എം.പി എന്നീ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മോഡലിലാണ് കച്ചവടമെങ്കിലും പിരമിഡ് മാതൃകയില്‍ മണിചെയിന്‍ ബിസിനസാണ് നടക്കുന്നത്.

പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്. ഇതൊക്കെ കാറ്റില്‍പറത്തി എറണാകുളം കേന്ദ്രമാക്കിയാണു പുതിയ തട്ടിപ്പുസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ ജില്ലകളിലും നിരവധിപേര്‍ മണിചെയിന്‍ മാതൃകയില്‍ ഇതിനകം അംഗങ്ങളായിട്ടുണ്ട്. യുവാക്കളും വീട്ടമ്മമാരുമാണ് ഇവരില്‍ കൂടുതലും. നേരത്തേ ഇത്തരം തട്ടിപ്പിന് ഇരയായവരും ഇക്കൂട്ടത്തിലുണ്ട്.

അംഗമാകുന്നവര്‍ നല്ലൊരു തുക ആദ്യം അടയ്ക്കുന്നു. തുടര്‍ന്നു വിവിധ ഉല്‍പന്നങ്ങള്‍ അടങ്ങിയ കിറ്റ് വാങ്ങിയശേഷം മറ്റു രണ്ടുപേരെ കണ്ടുപിടിച്ച് ഉല്‍പന്നങ്ങള്‍ നല്‍കി ചെയിനില്‍ കണ്ണികളാക്കുന്നു. തുടര്‍ന്നു അവരും മറ്റു രണ്ടുപേരെ കണ്ടത്തി ഈ നിര തുടരുന്നു. ഇതാണ് ബിസിനസ് മാതൃക. ഈ ചെയിനില്‍ ഓരോരുത്തര്‍ ചേരുമ്പോഴും പിരമിഡിന്റെ ഏറ്റവും മുകളിലുള്ളയാള്‍ക്കു മുതല്‍ കമ്മിഷന്‍ ലഭിക്കും. ബിസിനസ് വളരുന്നതനുസരിച്ചു നടത്തിപ്പുകാര്‍ക്കും ഏജന്റുമാര്‍ക്കും വന്‍ തോതില്‍ പണം ലഭിക്കും. കോടിക്കണക്കിനു രൂപ സംഭരിച്ചുകഴിഞ്ഞാല്‍ തട്ടിപ്പുസംഘം അപ്രത്യക്ഷമാവുകയും ചെയ്യും. ഒട്ടും ഗുണനിലവാരമില്ലാത്ത സാധനങ്ങളാണു വിറ്റഴിക്കുന്നത്. കുട്ടികള്‍ക്കുവരെ ഉപയോഗിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള സാധനങ്ങളും നിരവധിയാണ്. അപകടകരമായ ഫുഡ് സപ്ലിമെന്റുകളും കാപ്‌സ്യൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെയും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യയില്‍ ഇവ പരിശോധനയ്ക്കു വിധേയമാക്കാറില്ല.

ചൈന, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഇവ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നവയാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആംവേ ഉല്‍പന്നങ്ങളെക്കുറിച്ച് ഇങ്ങനെയൊരു ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിനെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്നു ഇവയുടെ പ്രവര്‍ത്തനം അവസാനിച്ചതാണ്. തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ ആത്മഹത്യവരെ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

വര്‍ഷങ്ങളായി മണിചെയിന്‍ മാതൃകയില്‍ കേരളത്തില്‍ വിവിധ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ വ്യാപകമായി പരാതി നല്‍കിയതോടെ ഇവയെ നിയന്ത്രിക്കാനും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും കേരള സര്‍ക്കാര്‍ 2013ല്‍ കേരള സ്‌റ്റേറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് (കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേഷന്‍)ബില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ ബില്‍ ഇപ്പോഴും കോള്‍ഡ് സ്‌റ്റോറേജിലാണ്. സുപ്രിം കോടതി നിയോഗിച്ച ശിവസുബ്രഹ്മണ്യം കമ്മിഷനാകട്ടെ ഇതു സംബന്ധിച്ച് 20,000 ലേറെ പരാതികളാണു ലഭിച്ചത്.

എന്നാല്‍ മലയാളിയെ ഏതുവിധേനയും തട്ടിപ്പിനിരയാക്കാമെന്ന വിശ്വാസവുമായാണു നീണ്ടൊരു ഇടവേളക്കുശേഷം തട്ടിപ്പുസംഘം വീണ്ടും രംഗത്തിറങ്ങിയത്.

പുതുതായി ആരംഭിച്ച തട്ടിപ്പിന്റെ കേന്ദ്രം കേരളത്തില്‍ എറണാകുളമാണെങ്കിലും ഇതിന്റെ ഹെഡ് ഓഫിസ് തേടിപ്പോയാല്‍ ബുദ്ധിമുട്ടും. കാരണം ഇവരുടെ ബ്രോഷറുകളിലോ ബിസിനസ് മീറ്റുകളിലോ യാതൊരുവിധ വിവരവും ഇതുസംബന്ധിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  15 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago