ജില്ലാ ബാലസൗഹൃദ പഞ്ചായത്ത്: പരിശീലന പരിപാടി സംഘടിപ്പിച്ചു
തൃശൂര്‍: തൃശൂരിനെ ബാലസൗഹൃദ ജില്ലാ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിലയില്‍ സംഘടിപ്പിച്ചു വന്നിരുന്ന പരിശീലന പരിപാടി സമാപിച്ചു. സമാപനച്ചടങ്ങില്‍ കില ഡയറക്ടര്‍ ഡോ.പി.പി ബാലന് അധ്യക്ഷനായിരുന്നു. കോഴ്സ് ഡയറക്ടര്‍ ഡോ.പീറ്റര്‍.എം.രാജ്, കോര്‍ഡിനേറ്റര്‍ ഭാസ്കരന് പള്ളിക്കര, എക്സ്റ്റഷന്‍ ഫാക്കല്‍റ്റി എം.ജി കാളിദാസന്, ശിശുക്ഷേമ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരായ സി.കെ സത്യഭാമ, കെ.ആര് വൈദേഹി എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും നഗരസഭകളിലേയും ക്ഷേമകാര്യആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അസി.സെക്രട്ടറിമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് ഏകദിന പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. നാലുബാച്ചുകളിലായി 400 പേര് സംബന്ധിച്ചു. കുട്ടികള്‍ക്കായുള്ള കര്‍മ്മപദ്ധതി, കുട്ടികളുടെ വിവരശേഖരണം,തദ്ദേശഭരണവും ബാലസൗഹൃദ ഇടപെടലുകളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."