HOME
DETAILS

പേരിലെ നേട്ടം വോട്ടാകുമോ? ‍

  
backup
July 25 2023 | 19:07 PM

todays-article-about-india-oppostion-party

ഡോ.അഷ്റഫ് വാളൂർ

ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് ബംഗളൂരുവില്‍ ചേർന്ന രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഐക്യസമ്മേളനം അവസാനിച്ചത്. കശ്മിർ മുതല്‍ കന്യാകുമാരി വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടേതായ സ്വാധീനമേഖലകളുള്ള 26 പാർട്ടികളാണ് ബി.ജെ.പിക്കെതിരേ വിശാല പ്രതിപക്ഷ ഐക്യനിര ഉയർത്താനുള്ള പ്രഖ്യാപനവുമായി ബംഗളൂരുവില്‍ ഒത്തുചേർന്നത്. നയങ്ങളിലും പരിപാടികളിലും ഭിന്നദിശയില്‍ നില്‍ക്കുന്ന ഈ പാർട്ടികള്‍ അഭിപ്രായ ഭിന്നതകള്‍ക്കെല്ലാം അവധി നല്‍കി രാജ്യത്തിൻ്റെ അപകടാവസ്ഥയുടെ ആഴം ഉള്‍ക്കൊണ്ട് ഒരുമിച്ചു പൊരുതാൻ തീരുമാനിച്ചത് ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ പ്രതീക്ഷകളെ പതിന്മടങ്ങ് വർധിപ്പിക്കുന്നതാണ് ഇൻഡ്യൻ നാഷണല്‍ ഡവലപ്മെൻ്റല്‍ ഇന്‍ക്ലൂസീവ് അലയൻസ് (I.N.D.I.A) എന്ന പ്രതിപക്ഷ സഖ്യത്തിൻ്റെ പേര്. ഇൻഡ്യ എന്ന പേര് സംഘ്പരിവാറിൻ്റെ രാഷ്ട്രീയമസ്തകത്തിന് ഏല്‍പ്പിച്ച ആഘാതം എത്രത്തോളമുണ്ടെന്ന് തുടർദിവസം അവർ നടത്തിയ പ്രതികരണത്തില്‍ നിന്ന് മനസിലാക്കാം.


‘ഇൻഡ്യ’ രാഷ്ട്രീയ ഇന്ത്യയുടെ പരിച്ഛേദം
ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന ആശയത്തിന്റെ പ്രതീകവല്‍ക്കരണം തന്നെയായിരുന്നു പ്രതിപക്ഷ ഐക്യസമ്മേളനം. കശ്മിരിലെ പി.ഡി.പിയും നാഷനല്‍ കോണ്‍ഫറൻസും മുതല്‍ തമിഴ്നാട്ടിലെ ഡി.എം.കെയും എം.ഡി.എം.കെയും വരെയും മഹാരാഷ്ട്രയില്‍ നിന്ന് ശിവസേന മുതല്‍ പശ്ചിമബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വരെയും; അക്ഷരാർഥത്തില്‍ രാജ്യത്തിൻ്റെ ഫെഡറലിസത്തിൻ്റെ പ്രതീകമായ പ്രാദേശിക പാർട്ടികള്‍. ഭിന്ന ജാതി-മത-വർഗ-ഭാഷ-ദേശ ഭാവനകളെ ഉൾക്കൊള്ളുന്ന വ്യത്യസ്ത രാഷ്ട്രീയ നയപരിപാടികളുള്ളവർ. ഗാന്ധിയൻ-നെഹ്റുവിയൻ ആശയങ്ങള്‍ പേറുന്ന ഇന്ത്യൻ നാഷനല്‍ കോണ്‍ഗ്രസ് മുതല്‍ വിപ്ലവ സോഷ്യലിസ്റ്റ് പാർട്ടികള്‍ വരെ. കമ്യൂണിസ്റ്റ് പാർട്ടികളും ആർ.ജെ.ഡി, ജെ.ഡി.യു തുടങ്ങിയ സോഷ്യലിസ്റ്റ് പാർട്ടികളും. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വെല്ലുവിളിച്ച് ദേശീയ രാഷ്ട്രീയത്തിലിടം ഉറപ്പിച്ച ആാം ആദ്മി പാർട്ടി. കൂടാതെ മുസ് ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ സാമുദായിക രാഷ്ട്രീയാടിത്തറയുള്ള പ്രാദേശിക പാർട്ടികളും. ചുരുക്കത്തില്‍ രാഷ്ട്രീയ ഇന്ത്യയുടെ പരിച്ഛേദം തന്നെയായിരുന്നു ബംഗളൂരുവില്‍ രൂപംകൊണ്ട 'ഇൻഡ്യ'.


പരമ്പരാഗത രാഷ്ട്രീയ പ്രതിയോഗികളും പല സംസ്ഥാനങ്ങളിലും പരസ്പരം പോരടിക്കുന്നവരുമായ 26 പാർട്ടികളെ ഒരു വേദിയില്‍ കൊണ്ടുവരാൻ കഴിഞ്ഞു എന്നത് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിന് എല്ലാവർക്കും സ്വീകാര്യമായ ഒരു പേര് കണ്ടെത്താനായതുകൂടിയാണ് ബംഗളുരു സമ്മേളനത്തിൻ്റെ വിജയം. ഇൻഡ്യൻ നാഷണല്‍ ഡവലപ്മെൻ്റല്‍ ഇന്‍ക്ലൂസീവ് അലയൻസ് എന്ന പേരാണ്, ബി.ജെ.പിവിരുദ്ധ സഖ്യം സമീപകാലത്ത് രാജ്യത്തെ ജനങ്ങളോട് നടത്തിയ ഏറ്റവും മനോഹരവും പ്രഹരശേഷിയുള്ളതുമായ രാഷ്ട്രീയസംവേദനം (Political Communication) എന്ന കാര്യത്തില്‍ സംശയമില്ല. ആ പേരിൻ്റെ പ്രഹരശേഷി നല്ല പോലെ മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി തന്നെ ‘ഇൻഡ്യ’ക്കെതിരേ രംഗത്തുവന്നത്. രാഷ്ട്രീയസംവേദനത്തിലും രാഷ്ട്രീയ ആഖ്യാന നിർമിതിയിലും (Political Narrative) സമീപകാലത്ത് വെല്ലുവിളികളില്ലാതെ മുന്നോട്ടുപോയ ബി.ജെ.പി ക്യാംപിന് ചെറിയ ആശയക്കുഴപ്പമല്ല ‘ഇൻഡ്യ’ എന്ന പേരുണ്ടാക്കിയത്.


പേരും ആശയവും
ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന രാജ്യത്തിൻ്റെ പേര് എന്തായിരിക്കണമെന്നതില്‍ ഭരണഘടനാ അസംബ്ലിയില്‍ തന്നെ ഗൗരവതരമായ ചർച്ചകള്‍ നടന്നിരുന്നു. ഭാരത്, ഹിന്ദുസ്ഥാൻ, ഭാരത് വർഷ് തുടങ്ങി നിരവധി പേരുകള്‍ നിർദേശിക്കപ്പെട്ടു. ഇവയെല്ലാം കേവലം പേരുമാത്രമായിരുന്നില്ല. ആ പേര് നിർദേശിക്കുന്നവരുടെ രാഷ്ട്രഭാവനയും ദേശസങ്കല്‍പവും പേറുന്നവയായിരുന്നു ഈ പേരുകളില്‍ ഓരോന്നും. മറ്റൊരർഥത്തില്‍ ഭാവി രാജ്യത്തിൻ്റെ സ്വഭാവവും സ്വരൂപവും സംബന്ധിച്ച പ്രസ്താവനകളായിരുന്നു ഈ ഓരോ പേരും. അതുകൊണ്ടുതന്നെ പേരിനെക്കുറിച്ച് ദീർഘ ചർച്ച നടന്നു. ഹിന്ദുസ്ഥാൻ എന്ന പേര് സ്വാതന്ത്ര്യപൂർവ രാജ്യത്ത് ഏറെ സ്വീകാര്യമായ പേരായിരുന്നു. ഭരണഘടനാ അസംബ്ലിയിലും ഈ പേരിനെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. പക്ഷേ രാജ്യം വിഭജിക്കപ്പെടുകയും പാകിസ്താൻ എന്ന പേരില്‍ ഒരു മതാത്മക രാജ്യം പിറവിയെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹിന്ദുസ്ഥാൻ എന്ന പേര് സ്വീകരിക്കുന്നത് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് യോജിക്കില്ലെന്ന രാഷ്ട്രശില്‍പികളുടെ ദീർഘ വീക്ഷണമാണ് ഹിന്ദുസ്ഥാൻ വേണ്ടെന്നുവയ്ക്കാൻ കാരണം.


വേദവൈദിക പാരമ്പര്യത്തിൻ്റെ ആധാരശിലയില്‍ പുതിയ രാജ്യത്തെ പണിതുയർത്തണമെന്ന് ആഗ്രഹിച്ച സവർണ ഹിന്ദുത്വധാരക്ക് ഭാരത് എന്ന പേരിനോടായിരുന്നു പഥ്യം. എന്നാല്‍ ഭാരത് എന്ന പേര് അന്തർവഹിക്കുന്ന സാംസ്കാരിക ദേശീയതാസങ്കല്‍പം ഭരണഘടനാ അസംബ്ലിയിലെ ഉല്‍പതിഷ്ണുക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഭാരതം എന്ന പേര് മാത്രം സ്വീകരിക്കുന്നതിലൂടെ ആധുനിക ദേശരാഷ്ട്രസങ്കല്‍പങ്ങള്‍ അട്ടിമറിക്കപ്പെട്ടുപോകും എന്ന് അവർ ഭയന്നിരുന്നു. അതേസമയം, പൂർണമായും ഈ പേര് തള്ളിക്കളയാൻ കഴിയാത്തവിധം ശക്തമായ സമ്മർദം ഭരണഘടനാ അസംബ്ലിക്കുമേല്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഭരണഘടനയുടെ ആർട്ടിക്കിള്‍ ഒന്നില്‍ ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂനിയൻ ആയിരിക്കുമെന്ന (India that is Bharat shall be a union of States) പ്രഖ്യാപനം ഉള്‍ക്കൊള്ളിച്ചത്.


ഇൻഡ്യ’ വേഴ്സസ് എൻ.ഡി.എ
‘ഇൻഡ്യ’യോ എൻ.ഡി.എയോ എന്നതാകും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങളുടെ മുന്നിലുള്ള ചോദ്യം. തീർച്ചയായും ഇൻഡ്യ എന്ന പേരിൻ്റെ അധികമൂല്യം പ്രതിപക്ഷ സഖ്യത്തിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പേരിലുള്ള ഈ ആനുകൂല്യം വോട്ടായും വോട്ടുകള്‍ സീറ്റായും മാറ്റാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചാരണ പരിപാടികളും എത്ര ഫലപ്രദമായി നടപ്പാക്കാൻ കഴിയുമോ എന്നതിന് അനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി. ദേശീയതലത്തിലെ യോജിപ്പ് സംസ്ഥാനങ്ങളില്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാൻ കഴിയും, എത്രത്തോളം മണ്ഡലങ്ങളില്‍ ബി.ജെ.പിക്കെതിരേ സംയുക്ത സ്ഥാനാർഥികളെ നിർത്താൻ കഴിയും, എല്ലാവർക്കും സ്വീകാര്യമായ പ്രകടനപത്രികയും പ്രചാരണതന്ത്രങ്ങളും എങ്ങനെ സാധ്യമാക്കും എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനം.


മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിപക്ഷ സഖ്യം കാര്യക്ഷമമായി മുന്നോട്ടുപോകുന്നത്. 141 ലോക്സഭാ സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളില്‍ സീറ്റു വിഭജനം താരതമ്യേന എളുപ്പമാകാനാണ് സാധ്യത. 119 സീറ്റുകളുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുഖാമുഖം നില്‍ക്കുന്നവയാണ്. ഈ സംസ്ഥാനങ്ങളിലും ഇൻഡ്യക്ക് വലിയ കടമ്പകളില്ലാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാം. അതേസമയം, പഞ്ചാബ്, ഡല്‍ഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാകും സഖ്യം കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരിക.

ഒരുപക്ഷേ പ്രതിപക്ഷ ഐക്യശ്രമങ്ങളുടെ കാതല്‍ പരീക്ഷിക്കപ്പെടുകതന്നെ 209 ലോക്സഭാ സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളിലെ നീക്കുപോക്കുകളിലായിരിക്കും. ഇൻഡ്യക്ക് മുന്നിലുള്ള വെല്ലുവിളികള്‍ തുടങ്ങുന്നതേയുള്ളൂ. ഈ വെല്ലുവിളികളെ രാഷ്ട്രീയ നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാൻ കഴിഞ്ഞാലേ ഇന്ത്യ അതിജീവിക്കുകയുള്ളൂ. അല്ലായെങ്കില്‍ ഇൻഡ്യയുടെയും ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെയും സമ്പൂർണ തകർച്ചയാകും അടുത്ത തെരഞ്ഞെടുപ്പിൻ്റെ അന്തിമഫലം.

(കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പൊളിറ്റിക്കല്‍ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago