HOME
DETAILS

രോഗശയ്യയിലും സാമൂഹ്യ സേവനം ചെയ്ത യുവപണ്ഡിതൻ ;ത്വയ്യിബ് റഹ്മാനിയുടെ വിയോഗം നാടിൻറെ നൊമ്പരമായി

  
backup
August 03 2023 | 02:08 AM

ex-skssf-vice-chairman-tayyib-rahmanis-death

രോഗശയ്യയിലും സാമൂഹ്യ സേവനം ചെയ്ത യുവപണ്ഡിതൻ : ത്വയ്യിബ് റഹ്മാനിയുടെ വിയോഗം
നാടിൻറെ നൊമ്പരമായി.

വാണിമേൽ: യുവപണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് മുൻ സ്റ്റേറ്റ് വൈസ് ചെയർമാനും, കോഴിക്കോട് ജില്ലാ കൺവീനറുമായിരുന്ന വളയം കുയ്തേരിയിലെ മുഹമ്മദ് ത്വയ്യിബ് റഹ്‌മാനിയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കുറച്ചുനാളുകളായി കാൻസർ ബാധിതനായിരുന്ന റഹ്മാനി ചികിത്സക്കിടെ മുംബൈയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് ഇന്നലെ പുലർച്ചയോടെയാണ് വിടവാങ്ങിയത്.

ചെറുപ്രായത്തിൽ തന്നെ പഠനത്തിലും സംഘാടകത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും മതപ്രബോധനത്തിലും സജീവ സാന്നിധ്യം അറിയിച്ച പ്രതിഭാധനനായ അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം. റഹ്മാനി ബിരുദം കരസ്ഥമാക്കിയ ശേഷം തുവ്വക്കുന്ന് യമാനിയ്യ കോളേജിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന റഹ്മാനി കാഞ്ഞങ്ങാട് ഹോസ്ദുർഗ് തെരുവത്ത് ഗവ. എൽ പി സ്കൂളിലെ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. അദ്ധേഹത്തിന്റെ ആകസ്മിക വേർപാട് ഉൾക്കൊളാൻ അവിടുത്തെ സഹപ്രവർത്തകർക്കൊ നാട്ടുകാർക്കൊ സാധിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയും അറിവും ഉള്ള ത്വയ്യിബ് റഹ്മാനി തങ്ങളുടെ സ്കൂളിന്റെ എൻസൈക്ലോപീഡിയ ആയിരുന്നു എന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ മുരളീധരൻ സാർ സാക്ഷ്യപ്പെടുത്തുന്നു.
തൻറെ സ്വതസിദ്ധമായ വിനയവും നിഷ്കളങ്കതയും കാരണം ഏതു മേഖലയിൽ എത്തിയാലും അതിവേഗം മറ്റുള്ളവരുടെ ഇഷ്ടഭാജനമായി മാറുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

സമസ്തയുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിൽ അതീവ തൽപരനായിരുന്ന റഹ്മാനി ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാന നാളുകളിൽ പോലും ഓൺലൈനായി സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സംഘടനാ പ്രവർത്തകരിൽ പോലും ആശ്ചര്യമുളക്കുന്നതായിരുന്നു. സുപ്രഭാതം പത്രത്തിൻറെ വരിക്കാരെ ചേർക്കുന്ന കാര്യത്തിലും സഹചാരി ഉൾപ്പെടെയുള്ള ഫണ്ട് ശേഖരണത്തിലും കൃത്യമായി നേതൃത്വം നൽകി വിജയിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു. രോഗശയ്യയിൽ ഹോസ്പിറ്റലിൽ കഴിയവെ ഈയടുത്ത് തന്റെ തൊട്ടടുത്ത കട്ടിലിൽ കഴിഞ്ഞിരുന്ന നിർധനനായ രോഗിക്ക് വേണ്ടി പണ്ട് ശേഖരണം നടത്തുന്ന പ്രവർത്തനത്തിനായിരുന്നു ഇക്കഴിഞ്ഞയാഴ്ച റഹ്മാനി നേതൃത്വം നൽകിയത്.
പണ്ഡിതനും സുന്നി യുവജന സംഘം നാദാപുരം മേഖല കമ്മിറ്റി ഭാരവാഹിയുമായ അസീസ് ഫൈസി കുയ്തേരിയുടെ മകനാണ് ത്വയ്യിബ് റഹ്മാനി. മയ്യിത്ത് ഇന്ന് 12 മണിയോടെ വീട്ടിലെത്തും. 12.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ ഖബറടക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago