HOME
DETAILS

വിദേശത്ത് ബിസിനസ് പഠിക്കാം; കുറഞ്ഞ ചെലവില്‍ എം.ബി.എ കോഴ്‌സുകള്‍ ചെയ്യാന്‍ പറ്റുന്ന രാജ്യങ്ങള്‍ ഇവയാണ്

  
backup
August 05 2023 | 05:08 AM

budget-friendly-mba-courses-abroad

വിദേശത്ത് ബിസിനസ് പഠിക്കാം; കുറഞ്ഞ ചെലവില്‍ എം.ബി.എ കോഴ്‌സുകള്‍ ചെയ്യാന്‍ പറ്റുന്ന രാജ്യങ്ങള്‍ ഇവയാണ്

കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്തേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യവും തൊഴില്‍ അവസരങ്ങളും വിദ്യാഭ്യാസവുമൊക്കെ ഇന്ത്യന്‍ യുവത്വത്തെ വിദേശത്തേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും മാര്‍ക്കറ്റുള്ള ഗ്ലാമര്‍ കോഴ്‌സുകളില്‍ ഒന്നാണ് എം.ബി.എ. ബിസിനസില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ എക്കാലത്തെയും വലിയൊരു സ്വപ്‌നമാണ് വിദേശത്ത് നിന്നൊരു എം.ബി.എ സര്‍ട്ടിഫിക്കറ്റ്. പക്ഷെ കോഴ്‌സുകള്‍ക്ക് ചെലവാക്കേണ്ടി വരുന്ന തുകയും അന്യ നാട്ടില്‍ അതിജീവിക്കാനുള്ള ചെലവും പലരെയും തങ്ങളുടെ സ്വപ്‌നത്തില്‍ നിന്ന് പിന്തിരിയാന്‍ കാരണമാകാറുണ്ട്. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം. കുറഞ്ഞ ചെലവില്‍ എം.ബി.എ കോഴ്‌സുകള്‍ ചെയ്യാവുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളെ നമുക്ക് പരിചയപ്പെടാം.

കാനഡ
വിദേശത്ത് എം.ബി.എ കോഴ്‌സുകള്‍ കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് കാനഡ. വിദ്യാഭ്യാസ നിലവാരത്തിലും, സര്‍ട്ടിഫിക്കറ്റിന്റെ മൂല്യത്തിലും, പഠന ചെലവിലും, യൂണിവേഴ്‌സിറ്റികളുടെ നിലവാരത്തിലും ലോകത്തിലെ തന്നെ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന രാജ്യമാണിത്. മാക് ഗില്‍ യൂണിവേഴ്‌സിറ്റി, ന്യൂ ഫൗണ്ട്‌ലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവയാണ് കാനഡയിലെ പ്രധാന എം.ബി.എ കോളജുകള്‍. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളില്‍ എം.ബി.എ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ശരാശരി 30,435 കനേഡിയന്‍ ഡോളര്‍ മുതല്‍ 31,856 കനേഡിയന്‍ ഡോളര്‍ വരെയാണ് ഒരു വര്‍ഷത്തേക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 19 മുതല്‍ 80 ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമാണ്.

ചൈന
വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പുരോഗതി നേടിയ രാജ്യമാണ് ചൈന. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കി വിദേശ വിദ്യാര്‍ഥികളെ കാത്തിരിക്കുകയാണ് ചൈനയിലെ എം.ബി.എ കോളജുകള്‍. ഷാങ്ഹായ് ജിയാഒ തോങ് യൂണിവേഴ്‌സിറ്റിയടക്കം 40 ഓളം ലോകോത്തര കലാലയങ്ങളാണ് ചൈനയിലുള്ളത്. ഒരു മാസത്തെ ചെലവിനത്തില്‍ 3816 യുവാന്‍(45,086 രൂപ)ക്കടുത്ത് മാത്രമാണ് ശരാശരി നിങ്ങള്‍ക്ക് വേണ്ടിവരുന്നത്. എം.ബി.എ കോഴ്‌സുകള്‍ക്ക് വര്‍ഷത്തില്‍ 5 മുതല്‍ 23 ലക്ഷ രൂപക്കുള്ളില്‍ മാത്രമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡ്
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളില്‍ ഒന്നാണ് സ്വറ്റ്‌സര്‍ലാന്‍ഡ്. ജീവിത നിലവാരത്തിലും കരിയര്‍ സാധ്യതകളിലും മികച്ച് നില്‍ക്കുന്ന രാജ്യം പൊതുവെ കുടിയേറ്റ സൗഹൃദമാണ്. ലോകോത്തര യൂണിവേഴ്‌സിറ്റികളായ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് സെന്റ്. ഗാല്ലന്‍ എന്നിവി എം.ബി.എ കോഴ്‌സുകള്‍ക്ക് പ്രസിദ്ധമാണ്. 25 മുതല്‍ 60 ലക്ഷം രൂപവരെയാണ് ശരാശരി ഒരുവര്‍ഷത്തേക്ക് എം.ബി.എ കോഴ്‌സുകളുടെ പഠനച്ചെലവ്. ട്യൂഷന്‍ ഫീസുകളും ഇതില്‍ ഉള്‍പ്പെടും. ഒരു മാസം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ താമസിക്കുന്നതിന് ഏകദേശം 1850 സ്വിസ് ഫ്രാങ്ക് (1.6 ലക്ഷം) നിങ്ങള്‍ക്ക് ചെലവ് വരാം.

ജര്‍മ്മനി
മലയാളി വിദ്യാര്‍ഥികളുടെ ഇഷ്ട രാജ്യമാണ് ജര്‍മ്മനി. ജോലിക്ക് വേണ്ടിയും പഠനത്തിനും നിരവധിയാളുകള്‍ ഇതിനോടകം ജര്‍മ്മനിയിലെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക വിസ ഇളവുകളും, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ജര്‍മ്മനിയെ ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നു. മ്യൂണിച്ച് ബിസിനസ് സ്‌കൂള്‍, ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റി എന്നിവയാണ് ജര്‍മ്മനിയില്‍ എം.ബി.എ കോഴ്‌സുകള്‍ക്ക് പേരുകേട്ടവ. ഒരു വര്‍ഷം 16 ലക്ഷം മുതല്‍ 40 ലക്ഷത്തിനുള്ളിലാണ് എം.ബി.എ കോഴ്‌സുകളുടെ ചെലവ് വരുന്നത്. ഒരു മാസത്തെ ജീവിതച്ചെലവ് 74000 രൂപ വരെ ആവാം.

നോര്‍വേ
മറ്റൊരു സാധ്യതയാണ് നോര്‍വെ. രാജ്യത്തെ പ്രശസ്തമായ ബി.ഐ നോര്‍വീജിയന്‍ ബിസിനസ് സ്‌കൂളിലും നോര്‍വീജിയന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും നിങ്ങള്‍ക്ക് എം.ബി.എ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാം. എം.ബി.എ കോഴ്‌സുകള്‍ക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സാധ്യതയാണ് ഇവിടെയുള്ളത്. കൂട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന കോഴ്‌സ് ഫീസും നോര്‍വെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്നു. മാസത്തില്‍ ഏകദേശം ഒരു ലക്ഷത്തിന് മുകളിലാണ് ജീവിതച്ചെലവ് പ്രതീക്ഷിക്കുന്നത്.

സിങ്കപ്പൂര്‍
ജോലി അവസരങ്ങളില്‍ ഏഷ്യയിലെ തന്നെ മികച്ച സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന രാജ്യമാണ് സിങ്കപ്പൂര്‍. എം.ബി.എ കോഴ്‌സുകള്‍ക്ക് താങ്ങാവുന്ന ചെലവും മെച്ചപ്പെട്ട പഠന സൗകര്യങ്ങളും സിങ്കപ്പൂര്‍ വാഗ്ദാനം ചെയ്യുന്നു. നന്‍യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍എന്നിവയാണ് എം.ബി.എ കോഴ്‌സുകള്‍ക്ക് പ്രസിദ്ധം. 17 ലക്ഷം മുതല്‍ 44 ലക്ഷം വരെയാണ് ഒരു വര്‍ഷത്തേക്ക് കോഴ്‌സ് ഫീസിനത്തില്‍ നിങ്ങള്‍ക്ക് ചെലവ് വരുന്നത്. ഒരു മാസത്തേക്ക് 85000 രൂപ വരെയാണ് ജീവിതച്ചെലവ്.

സ്വീഡന്‍
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പ്രശസ്തിയാര്‍ജിച്ച നാടാണ് സ്വീഡന്‍. തൊഴിലവസരങ്ങളും സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യത്തിലും സ്വീഡനിലെ യൂണിവേഴ്‌സിറ്റികള്‍ പ്രസിദ്ധമാണ്. തലസ്ഥാനമായ എസ്.എസ്.ഇ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് എം.ബി.എ കോഴ്‌സുകള്‍ക്ക് പേര് കേട്ട സ്ഥാപനമാണ്. അതുപോലെ ഗോദന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയും കുറഞ്ഞ ചെലവില്‍ എം.ബി.എ നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നുണ്ട്. 26 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ ഫീസിനത്തില്‍ ചെലവ് വരുന്നത്. 95000 നടുത്ത് ഒരു മാസത്തേക്കുള്ള താമസ ചെലവും കണക്കാക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago