വ്യാപാരികളുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ക്ക് സ്വീകരണം
എടത്തല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുക്കാട്ടുപടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എം.എല്‍.എമാര്‍ക്ക് സ്വീകരണവും നവീകരിച്ച സില്‍വര്‍ ജൂബിലി ഹാളിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ് ടു അവാര്‍ഡ് വിതരണവും നടന്നു. സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.എം.എ ഇബ്രാഹിം നിര്‍വഹിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് പി.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പുക്കാട്ടുപടി വ്യാപാര ഭവനില്‍ നവീകരിച്ച സില്‍വര്‍ ജൂബിലി ഹാളിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു.
പുക്കാട്ടുപടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പുക്കാട്ടുപടി ജംഗ്ഷനില്‍ ഹൈമാക്‌സ് ലൈററ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ നിര്‍വഹിച്ചു.
എടത്തല ഗവ.സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസും ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാപഞ്ചായത്തംഗം അസ്ലഫ് പാറേക്കാടന്‍ അവാര്‍ഡുകള്‍ നല്‍കി. ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് കെ.എച്ച് ഷഫീക്ക് നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലളിത ഗോപിനാഥ്, സി.കെ.രാജന്‍, എം.പി.കുഞ്ഞുമുഹമ്മദ്, യൂത്ത് വിങ് യൂണിററ് പ്രസിഡന്റ് എ.എച്ച്.ഹസീര്‍, വനിത വിംഗ് യൂണിററ് പ്രസിഡന്റ് ആനീസ് ആന്റണി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."