ഏക സിവില്‍കോഡ്: ആശങ്കയകറ്റണമെന്ന് ലജ്നത്തുല്‍ മുഅല്ലിമീന്‍
തിരുവനന്തപുരം: മതേതര ജനാധിപത്യ ഇന്ത്യന്‍ സമൂഹത്തിന്റെ മത, സാമൂഹിക രംഗത്തെ വികലമാക്കുന്ന ഏക സിവില്‍കോഡിന്റെ വിഷയത്തില്‍ മുസ്ലിംകളുടെ ആശങ്കയകറ്റണമെന്നു ലജ്നത്തുല്‍ മുഅല്ലിമീന്‍ കിളിമാനൂര്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
കിളിമാനൂര്‍ ടൗണ്‍ മസ്ജിദില്‍ മേഖലാ പ്രസിഡന്റ് കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന വൈസ്പ്രസിഡന്റ് തൊളിക്കോട് മുഹിയുദ്ദീന് ഖാസിമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി ബാഖവി, ഷറഫുദ്ദീന് ബാഖവി, അന്‍സാറുദ്ദീന്‍ അല്‍ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവി (പ്രസിഡന്റ്), മസ്ഈദ് ഖാഷിഫി (വൈസ്പ്രസിഡന്റ്), അന്‍സാറുദ്ദീന്‍ ഖാസിമി (ജനറല്‍ സെക്രട്ടറി), സിയാദ് മൗലവി (സെക്രട്ടറി), അബ്ദുല്‍ ഹഖീം ഫൈസി (ട്രഷറര്‍), ഹുസയ്ന്‍ ബാഖവി (പരീക്ഷാ കണ്‍വീനര്‍), ഷറഫുദ്ദീന് ബാഖവി (ക്ഷേമനിധി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."