ആറ്റിങ്ങല്‍ ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങുന്നു
ആറ്റിങ്ങല്‍: ബസുകള്‍ പലതും കട്ടപ്പുറത്തായതോടെ കെ.എസ്.ആര്‍.ടി.സി ആറ്റിങ്ങല്‍ ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങുന്നു.
മെക്കാനിക്കല്‍ സ്റ്റാഫിന്റെ കുറവാണ് ബസുകളുടെ അറ്റകുറ്റപ്പണി വൈകാന്‍ കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുപതോളം ജീവനക്കാരുടെ കുറവ് മെക്കാനിക്കല്‍ വിഭാഗത്തിലുണ്ടെന്നും അവര്‍ പറയുന്നു.
സര്‍വീസുകള്‍ മുടങ്ങുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പടെയുള്ളവരെ വലക്കുകയാണ്. നെടുമങ്ങാട് മേഖലയിലെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഈ ഭാഗത്തെ മൂന്ന് എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്കനിക്, മൂന്നു ഹൈസ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ദിവസവും ആറ്റിങ്ങലില്‍ നിന്നു പോകുന്നത്. അതു പോലെ നെടുമങ്ങാട് നിന്നുള്ള നിരവധിപ്പേരും ആറ്റിങ്ങലില്‍ വന്നു പോകുന്നുണ്ട്. ദേശസാല്‍കൃത റൂട്ടായതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഇവരുടെ ആശ്രയം.വെഞ്ഞാറമൂട്, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പ്രതിമാസം രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് കണ്‍സെഷന്‍ കാര്‍ഡുകളെടുക്കുന്നത്. സര്‍വീസ് മുടക്കം സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."