HOME
DETAILS
MAL
ഫാര്‍മസി കോഴ്‌സ്: താല്‍കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
backup
August 11 2023 | 01:08 AM
ഫാര്‍മസി കോഴ്‌സ്: താല്‍കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 ലെ ഫാര്‍മസി കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നല്‍കിയവരുടെ വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണം / ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.inല്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി / കമ്മ്യൂണിറ്റി / നേറ്റിവിറ്റി / വരുമാനം / പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കിയവരെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് തയാറാക്കിയത്. പട്ടിക സംബന്ധിച്ച് സാധുവായ പരാതികള്‍ കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇ-മെയില്‍ ([email protected]) മുഖേന ഇന്ന് വൈകുന്നേരം 3നകം അറിയിക്കണം.
ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."