
എം.ബി.എ ഇനി വിദേശത്ത്; യു.കെയിലെയും യു.എസിലെയും ഏറ്റവും മികച്ച ബിസിനസ് സ്കൂളുകള്‍ ഏതൊക്കെയാണെന്നറിയാമോ?
എം.ബി.എ ഇനി വിദേശത്ത്; യു.കെയിലെയും യു.എസിലെയും ഏറ്റവും മികച്ച ബിസിനസ് സ്കൂളുകള്‍ ഏതൊക്കെയാണെന്നറിയാമോ?
മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി അനന്തമായ സാധ്യതകള്‍ തുറന്നു കൊടുക്കുന്ന പഠന മേഖലയാണ് എം.ബി.എ അടക്കമുള്ള മാനേജ്മെന്റ് രംഗം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കോഴ്സുകളില്‍ മുന്‍നിരയിലാണ് എം.ബി.എ കോഴ്സുകള്‍. ബിസിനസ് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നത്. ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന് കൗണ്‍സിലിന്റെ കണക്ക് പ്രകാരം ഒരു എം.ബി.എ ബിരുദധാരിക്ക് ശരാശരി 115,000 യു.എസ് ഡോളറിനടുത്താണ് (11 ലക്ഷം) തുടക്ക ശമ്പളമായി കമ്പനികള്‍ നല്‍കുന്നത്.
പല വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളും എം.ബി.എ കോഴ്സുകള്‍ക്ക് പേരുകേട്ടതാണ്. യു.കെ, യു.എസ്.എ അടക്കമുള്ള രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളും ബിസിനസ് സ്കൂളുകളും നിങ്ങള്‍ക്കായി എം.ബി.എ കോഴ്സുകള്‍ പ്രധാനം ചെയ്യുന്നുണ്ട്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയാണ് ചുവടെ.
- ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍
അമേരിക്കയിലെ ലോക പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിസിനസ് സ്കൂളാണിത്. 1908 ല്‍ സ്ഥാപിച്ച സ്ഥാപനം ലോകത്തിലെ ഏറ്റവും മികച്ച എം.ബി.എ കോളജുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം പിടിക്കാറുണ്ട്. ജാമി ഡിമോന്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ഷെറില്‍ സാന്‍ഡ് ബെര്‍ഗ് തുടങ്ങിയ അമേരിക്കയിലെ തന്നെ പ്രശസ്തരായ പല വ്യക്തികളും ഹാര്‍വാര്‍ഡിന്റെ സന്തതികളാണ്. എം.ബി.എ കോഴ്സുകള്‍ക്ക് പുറമെ നിയമം, മെഡിക്കല്‍, പൊളിറ്റ്ക്സ എന്നീ കോഴ്സുകളിലും ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ നല്കി വരുന്നുണ്ട്. ബോസ്റ്റണ്‍ സിറ്റിയിലാണ് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
- INSEAD
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സ്കൂള്‍ ശൃംഖലകളുള്ള സ്ഥാപനങ്ങളിലൊന്നാണ് ഇന്‍സീഡ്. ഫ്രാന്‍സ്, സിങ്കപ്പൂര്‍, അബുദാബി, സാന്‍ ഫ്രാന്‍സിസ്കോ എന്നിങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്ക് ക്യാമ്പസുകളുണ്ട്. 11,000 ലധികം വിദ്യാര്‍ഥികളാണ് പ്രതിവര്‍ഷം ഇന്സീഡിന്റെ എക്സിക്യൂട്ടീവ് എജ്യൂക്കേഷന്‍ പ്രോഗ്രാമിന് മാത്രം അഡ്മിഷനെടുക്കുന്നുണ്ടെന്നാണ് കണക്ക്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എം.ബി.എ കോഴ്സുകള്‍ക്കായി ഇന്സീഡിന് കീഴിലുള്ള കോളജുകളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.
- ലണ്ടന്‍ ബിസിനസ് സ്കൂള്‍
ഫിനാന്‍സ്- ബിസിനസ് കോഴ്സുകളുടെ ആഗോള ഹബ്ബായി കണക്കാക്കുന്ന സ്ഥലമാണ് ലണ്ടന്‍. 12 ഡിഗ്രി പ്രോഗ്രാമുകളില്‍ നിന്നായി പ്രതിവര്‍ഷം 2200 വിദ്യാര്‍ഥികളാണ് ലണ്ടന്‍ ബിസിനസ് സ്കൂളില്‍ അഡ്മിഷനെടുക്കുന്നത്. 130 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എം.ബി.എ കോഴ്സുകളോടൊപ്പം വിവിധ സ്റ്റാര്‍ട്ട് അപ്പുകളുടെ ഭാഗമാവാനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് കീഴിലെ വിവിധ പ്രോഗ്രാമുകള്‍ക്കും നിങ്ങള്‍ക്ക് അവസരം ലഭിക്കും. - സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്യുവേറ്റ് സ്കൂള്‍ ഓഫ് ബിസിനസ്
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്കൂളാണിത്. ലോകത്തിലെ തന്നെ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്ന സ്ഥാപനമാണിത്. കേവലം 6 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെ പ്രതിവര്‍ഷം അഡ്മിഷനെടുക്കുന്നത്. ലോകത്തോര നിലവാരമുള്ള പഠന സമ്പ്രദായം, ഫാക്കല്‍റ്റി, വണ്‍ ടു വണ്‍ കോച്ചിങ് എന്നിവ സ്റ്റാന്‍ ഫോര്‍ഡ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ബിസിനസ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പുതിയ പ്രോഗ്രമുകളും സ്റ്റാന്‍ഫോര്‍ഡ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
- വാര്‍ട്ടന്‍ സ്കൂള്‍ യൂണിവേഴ്സിറ്റി ഓഫ് പെനിസില്‍വാനിയ
1881 ല്‍ സ്ഥാപിച്ച വാര്‍ട്ടന്‍ സ്കൂള്‍ യു.എസിലെ തന്നെ ഏറ്റവും പഴക്കമുള്ള ബിസിനസ് സ്കൂളാണ്. ഹാര്‍വാര്‍ഡ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനവുമാണിത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിന് സമാനമായി ഇരട്ട ബിരുദമാണ് വാര്‍ട്ടനും വാഗ്ദാനം ചെയ്യുന്നത്. പെനിസില്‍വാനിയ യൂണിവേഴ്സിറ്റിക്ക് കീഴിലാണ് വാര്‍ട്ടന്‍ സ്കൂള്‍ എം.ബി.എ കോഴ്സുകള്‍ പ്രധാനം ചെയ്യുന്നത്. 2023ല്‍ യു.എസ് ന്യൂസ് നടത്തിയ ബിസിനസ് ഫിനാന്‍സ് സ്കൂള്‍ റാങ്കിങ്ങില്‍ ആദ്യ സ്ഥാനത്തെത്താനു വാര്‍ട്ടന്‍ സ്കൂളിനായിരുന്നു.
6 ജഡ്ജ് ബിസിനസ് സ്കൂള്‍, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് (ജെ.ബി.എസ്)
യു.കെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിസിനസ് സ്കൂളാണ് ജെ.ബി.എസ്. ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തിറക്കിയ ലോക എം.ബി.എ റാങ്കിങ്ങില്‍ 23ാം സ്ഥാനത്താണ് ജഡ്ജ് ബിസിനസ് സ്കൂള്‍. 1991ലാണ് കോംബ്രിഡ്ജിന് കീഴില്‍ എം.ബി.എ കോഴ്സുകള്‍ക്ക് മാത്രമായൊരു സ്കൂള്‍ ആരംഭിക്കുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും, ഫാക്കല്‍റ്റിയുമാണ് ജെ.ബി.എസിന്റെ പ്രത്യേകത. ലണ്ടന്‍ ബിസിനസ് സ്കൂള്‍ കഴിഞ്ഞാല്‍ യു.കെയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബിസിനസ് സ്കൂളായി പരിഗണിക്കുന്നത് ജെ.ബി.എസിനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം
National
• 2 days ago
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Kerala
• 2 days ago
തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്
uae
• 2 days ago
ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്സ്പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'
Kerala
• 2 days ago
സുപ്രഭാതം എജു എക്സ്പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്
Kerala
• 2 days ago
വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
സുപ്രഭാതം എജു എക്സ്പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍
Kerala
• 2 days ago
സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ
Kerala
• 2 days ago
ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം
Kerala
• 2 days ago
ഊട്ടി ഫ്ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും
latest
• 2 days ago
ഹൈറേഞ്ച് കേറാന്‍ ട്രെയിന്‍; ട്രാഫിക് സര്‍വേയുമായി റെയില്‍വേ
Kerala
• 2 days ago
യു.എസ് ജി.സി.സി ഉച്ചകോടിയുടെ കലി ഗസ്സയില്‍ തീര്‍ത്ത് ഇസ്റാഈല്‍; ആക്രമണങ്ങളില്‍ 84 പേര് കൊല്ലപ്പെട്ടു
International
• 2 days ago
ട്രസ്റ്റ് ഉണ്ടാക്കി വഖ്ഫ് സ്വത്ത് തട്ടി; ജമാഅത്തെ ഇസ്ലാമിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ പരാതി
Kerala
• 2 days ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് വിലക്കേര്‍പ്പെടുത്തി ബാര്‍കൗണ്‍സില്‍
Kerala
• 2 days ago
മുസ്ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി
National
• 3 days ago
മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു
International
• 3 days ago
കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്
International
• 3 days ago
ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ
Saudi-arabia
• 3 days ago
നാളെ മുതൽ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് സർവിസുകൾ
Kerala
• 2 days ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്, രാജിവയ്ക്കേണ്ടിവരും; നടപടി കോടതിയുടെ കര്‍ശന ഇടപെടലിന് പിന്നാലെ
National
• 2 days ago
റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
National
• 3 days ago