HOME
DETAILS

മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ആള്‍ക്കൂട്ടം, വിസമ്മതിച്ചപ്പോള്‍ അസഭ്യവര്‍ഷം

  
Web Desk
May 15 2025 | 03:05 AM

Muslim Youth Harassed in Mathura for Refusing to Chant Jai Shri Ram Video Shared Online

മഥുര: ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ് ലിം യുവാവിന് അവഹേളനം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് 'ജയ് ശ്രീ റാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ പരസ്യമായി അവഹേളിക്കുകയുമായിരുന്നു. സുഹൈല്‍ എന്ന യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ അതിക്രമത്തിന് ഇരയായത്. ഇതിനെതിരെ സുഹൈല്‍ പരാതി നല്‍കി. 

യുവാവിനോട് മോശമായി പെരുമാറിയ പ്രതികള്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ സുഹൈല്‍ പൊലിസില്‍ പരാതി നല്‍കി. 

''ജയ് ശ്രീ റാം' വിളിക്കാന്‍ നിര്‍ബന്ധിച്ച അവര്‍ എന്നോട് മോശമായി പെരുമാറി. അസഭ്യം പറഞ്ഞു.  വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു'. സുഹൈല്‍ പറഞ്ഞു.

സുഹൈലിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിഞ്ഞ ഒരാള്‍ക്കും തിരിച്ചറിയാത്ത അഞ്ച് പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മഥുരയിലെ റായ പൊലിസ് വ്യക്തമാക്കി.

 

A disturbing incident in Mathura, Uttar Pradesh, where a Muslim youth named Suhail was allegedly forced to chant 'Jai Shri Ram' by a group and publicly humiliated when he refused. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ

Kerala
  •  a day ago
No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  a day ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  a day ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  a day ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  a day ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  a day ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  a day ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  a day ago