HOME
DETAILS
MAL
കിണര്‍ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാര്‍
backup
August 23 2016 | 20:08 PM
പേരാമ്പ്ര: പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപാറ റോഡില്‍ മൊയോത്ത്ചാലിനു സമീപം ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള കിണര്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു. കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതി കനാലിന്റെ കല്ലൂര്‍ ബ്രാഞ്ച് കനാല്‍ കടന്നുപോകുന്നത് പി.ഡബ്ല്യു.ഡി റോഡിന്റെ താഴ്ഭാഗത്തു കൂടിയാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവിടേക്കുള്ള സ്കൂള്‍ ബസുകളും കുട്ടികളും രാവിലെയും വൈകിട്ടും കടന്നുപോകുന്ന റോഡാണിത്. ഇപ്പോള്‍ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം താന്നിക്കണ്ടി റോഡ് ഉയര്‍ത്തി പുതുക്കിപ്പണിയുകയാണ്. പാതയോരങ്ങളില്‍ ഓവുചാലിന്റെ നിര്‍മാണ പ്രവൃത്തിക്കു കിണര്‍ തടസമായതിനാല്‍ ഈ ഭാഗത്തു പണി നിലക്കും.
അതേസമയം, നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഇറിഗേഷന്‍ വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പ്രാഥമിക കാര്യങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."