വാര്‍ത്ത സ്വയം തയ്യാറാക്കണം; എ.ഐ സംവിധാനം ഉപയോഗിക്കരുത്; മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്താ ഏജന്‍സി
വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സഹായം തേടരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് നിര്‍ദേശിച്ച് വാര്‍ത്താ ഏജന്‍സി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച് പറയുന്നത്.
ചാറ്റ് ജിപിടി പോലെയുള്ള സാങ്കേതിക വിദ്യാ ടൂളുകള്‍ എങ്ങനെയാണ് ജോലിയില്‍ ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ചുരുക്കം ചില വാര്‍ത്താ ഏജന്‍സികളിലൊന്നാണ് എപി. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്‌റ്റൈല്‍ബുക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും എപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ വിവരിച്ച് നല്‍കുന്നതിന് അനുസരിച്ച് എഴുതാനും ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാനും കഴിവുള്ള ജനറേറ്റീവ് എഐ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ ലഭ്യമാണ്.
അതിലൊന്നാണ് ചാറ്റ് ജിപിടി.കൂടാതെ ഓപ്പണ്‍ എഐയുടെ തന്നെ ഡാല്‍ ഇ പോലുള്ള സേവനങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാകും. എഐയെ കുറിച്ചുള്ള വിഷയമാണ് ലേഖനത്തിലും വാര്‍ത്തയിലുമെങ്കില്‍ ചിത്രങ്ങളൊക്കെ ഉപയോഗിക്കാനാകും. മുന്‍പും എഐ സാങ്കേതിക വിദ്യകള്‍ എപി പരീക്ഷിച്ചിട്ടുണ്ട്.കായിക മത്സരങ്ങളുടെ സ്‌കോര്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ എന്നിവയെ ചെറിയ വാര്‍ത്താ കുറിപ്പുകളാക്കി മാറ്റാനായിരുന്നു ഇത്. എപിയ്ക്ക് സമാനമായി വയേര്‍ഡ് മാഗസിനും ഈ തീരുമാനം എടുത്തിട്ടുണ്ട്. എഐ നിര്‍മിത ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. 'നിങ്ങളുടെ സ്റ്റോറി നിങ്ങള്‍ തന്നെ എഴുതിയതായിരിക്കണം' എന്നാണ് ഇന്‍സൈഡര്‍ എഡിറ്റര്‍ ഇന്‍ ചീഫ് നിക്കോളാസ് കാള്‍സണ്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Content Highlights:associated press inform journalist reduce use of ai for news creation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."