പെട്രോള്‍വില കുറയില്ല; ഇന്ധനനികുതി കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കില്ലെന്ന് ധനമന്ത്രാലയം
രാജ്യത്ത് ഇന്ധനത്തിന് വില കുറയാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പച്ചക്കറിയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ കാരണമെന്നും, അതിനാല്‍ തന്നെ ഒരു സീസണല്‍ പ്രതിഭാസമായ പച്ചക്കറി വര്‍ദ്ധനയുടെ പേരില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്നുമാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിലപാട്. പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍ ഇത് പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനികുതി കുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് ഇക്കാര്യം ധനമന്ത്രാലയം അറിയിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈയില്‍ തക്കാളി ഉള്‍പ്പടെയുളള പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റമാണുണ്ടായത്. എന്നാല്‍, കഴിഞ്ഞ എട്ട് വര്‍ഷവും സെപ്റ്റംബറില്‍ പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറോടെ പച്ചക്കറി വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരം ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 11.51 ശതമാനത്തിലേക്ക് കുതിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ വഴിയൊരുക്കിയത്.
നിരീക്ഷകര്‍ പ്രവചിച്ചത് പണപ്പെരുപ്പം 66.5 ശതമാനം നിലവാരത്തിലാകുമെന്നായിരുന്നു. എന്നാല്‍, അതിനെയും കവച്ചുവയ്ക്കുന്ന കുതിപ്പാണ് ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം നടത്തിയത്.
Content Highlights:finance ministry rules out cut in duties on fuel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."