സർക്കാരിന് പിണറായി ബ്രാൻഡിങ്: സി.പി.ഐയിൽ വിമർശനം
തിരുവനന്തപുരം •സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരേ വീണ്ടും വിമർശനം.
എൽ.ഡി.എഫ് സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യുന്നതിനെതിരേയാണ് ജില്ലാ സമ്മേളനത്തിന്റെ ചർച്ചയിൽ വിമർശനമുയർന്നത്.
എൽ.ഡി.എഫിന്റെ പ്രവർത്തനംകൊണ്ട് അധികാരത്തിൽ വന്ന സർക്കാരിനെ പിണറായി സർക്കാരെന്ന് വിളിക്കുന്നതിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. സർക്കാരിനെ പിണറായി സർക്കാർ എന്ന് ബ്രാൻഡ് ചെയ്യിക്കാൻ സി.പി.എം ബോധപൂർവം ശ്രമിക്കുന്നുവെന്നും ഒരു എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും കാണാത്ത പ്രവണതയ്ക്ക് തിരുത്തൽ വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിനും പൊലിസിനുമെതിരെയും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനമുയർന്നു. പൊലിസിനെ നിലയ്ക്കു നിർത്തണമെന്നു പ്രതിനിധികൾ ആവശ്യപ്പെട്ടു.
എൽ.ഡി.എഫിന്റെ കെട്ടുറപ്പു നിലനിർത്തേണ്ട ബാധ്യത സി.പി.ഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സമ്മേളനം ഇന്നലെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."