നഞ്ചിയമ്മ, ദ്രൗപദി മുര്‍മു ഈ രണ്ട് ദലിത് അമ്മമാരെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവര്‍ണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുത്- ഹരീഷ് പേരടി
കോഴിക്കോട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മക്കും എതിരെ ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികള്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണാതെ പോകരുതെന്ന് നടന്‍ ഹരീഷ് പേരടി. ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്നവരുമാണ് അവരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് ...കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രിയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ തുറന്നടിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ രണ്ട് ദലിത് അമ്മമാരെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയില്‍ കാണാതെ പോകരുത്...ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്നവര്‍...അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്...അസല്‍ കുളം കുത്തികളായി..അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് ...കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രിയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ല...അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്...ജാഗ്രതൈ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."