പിണറായിയുടെ ഊന്നുവടി ബി.ജെ.പി, അത് യു.ഡി.എഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ല: വി.ഡി സതീശന്
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന് തീവ്ര വലതുമുഖമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇടതുപക്ഷ മുഖം പൂര്‍ണമായും നഷ്ടമായി. ഇന്ന് മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് എടുക്കുന്നത്. അതിന് പിറകേയാണ് കേരളത്തിലെ സര്‍ക്കാരും ഇടതുപക്ഷവുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തും എന്ന് കോണ്‍ഗ്രസ് പറഞ്ഞതില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നത്?. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന് ഒരു മന്ത്രി, വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുകൂടിയില്ല. ഇതുവരെ ജലീലിനോട് ഒന്ന് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് സമയം കിട്ടിയിട്ടില്ല.
കേരളത്തിലെ കോണ്‍ഗ്രസിന് ഉയര്‍ന്നുനില്‍ക്കാനുള്ള ഊന്നുവടികളൊന്നും എല്‍ഡിഎഫില്‍ ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഇപ്പോള്‍ നിവര്ന്നുനില്ക്കുന്ന ഊന്നുവടി കേരളത്തിലെ യുഡിഎഫിനോ കോണ്‍ഗ്രസിനോ ആവശ്യമില്ല. ലാവ്ലിന് കേസില്‍ നിന്ന് രക്ഷപെടാനും സ്വര്‍ണക്കടത്തില്‍ നിന്ന് രക്ഷപെടാനും ബിജെപി ദേശീയ നേതൃത്വം നല്കിയ ഊന്നുവടിയിലാണ് അദ്ദേഹം നിവര്‍ന്നു നില്‍ക്കുന്നതെന്നും അത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേയും ഇന്ത്യയിലേയും കോണ്‍ഗ്രസ് ഒരു വലതുപക്ഷ പാര്‍ട്ടിയല്ലെന്നും ഞങ്ങള്‍ നെഹ്റുവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."