കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലര്‍ കുടിലിങ്ങ ബസാറില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മുപ്പത്തിയൊന്നാം തിയ്യതി മുതല്‍ കാണാതായ എടവിലങ്ങ് കാര കാതിയാളം കറുപ്പം വീട്ടില്‍ സെയ്തു (78) വിന്റേതാണ് മൃതദേഹാവശിഷ്ടമെന്ന് വ്യക്തമായിട്ടുണ്ട്. അസ്ഥികൂടത്തിനരികില്‍ നിന്നും കണ്ടെത്തിയ വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച്ച വൈകീട്ടാണ് കുടിലിങ്ങ ബസാര്‍ ആറ്റുപുറം സെന്റ് മേരീസ് ചര്‍ച്ച് റോഡ് പരിസരത്ത് ആളൊഴിഞ്ഞ കൃഷിയിടത്തില്‍ അസ്ഥിപഞ്ജരം കണ്ടെത്തിയത്. കരനെല്‍ കൃഷി നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ ഞാറ് നയ്ക്കുന്നതിനായി എത്തിയപ്പോള്‍ കൃഷിയിടത്തില്‍ തലയോട്ടി കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മതിലകം പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ഭൂമിയില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍, വസ്ത്രങ്ങള്‍, കണ്ണട, ചെരുപ്പ് എന്നിവ കൂടി കണ്ടെടുത്തു. ബുധനാഴ്ച്ച രാവിലെ സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ അസ്ഥികൂടം പരിശോധിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. മരണകാരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാകുന്നതിനായി വിശദ പരിശോധനയ്ക്കു വേണ്ടി അസ്ഥികൂടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വന്ന ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സി ബിജുകുമാര്‍, മതിലകം എസ്.ഐ സില്‍വസ്റ്റര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
കാര കാതിയാളം സ്വദേശിയായ കറുപ്പം വീട്ടില്‍ സെയ്തു അടക്ക, പുളി എന്നിവയുടെ മൊത്ത കച്ചവടക്കാരനായിരുന്നു. ജൂലൈ മൂന്നിന് പതിവുപോലെ വീട്ടില്‍ നിന്നുമിറങ്ങിയ ഇയാളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങള്‍ സെയ്തുവിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."