വ്യാജ സീല്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തി: പ്രതി 11 വര്‍ഷത്തിനു ശേഷം പിടിയില്‍
കുന്നംകുളം: വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പേരില്‍ വ്യാജ സീല്‍ നിര്‍മിച്ച് ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപുള്ളിയെ 11 വര്‍ഷത്തിനു ശേഷം കുന്നംകുളം പൊലിസ് അറസ്റ്റു ചെയ്തു. മണ്ണുത്തി കാളത്തോട് സ്വദേശി കൊള്ളങ്ങാടന് ജോയി(48) യെയാണ് അറസ്റ്റു ചെയ്തത്.
കുന്നംകുളം സ്വദേശിയായ റജിക്ക് ബാങ്ക് വായ്പയെടുക്കുന്നതിനായി മലപ്പുറം ഏലംകുളം പഞ്ചായത്ത് സെക്രട്ടറിയുടേതായുള്ള വ്യാജ രേഖയും സീലും നിര്‍മിച്ചു നല്‍കിയിരുന്നു. 2005 ല്‍ ഈ കേസില്‍ ജോയിയുള്പടെ മൂന്നു പേരെ അന്ന് പിടികൂടിയിരുന്നു. കോടതി മറ്റു രണ്ടു പേരെ വെറുതെ വിട്ടെങ്കിലും ജോയ് ഒളിവില്‍ പോവുകയായിരുന്നു. ജോയിക്കെതിരെ സമാന കേസുകള്‍ മറ്റു പൊലിസ് സ്റ്റേഷനുകളിലും രജിസ്ട്രര്‍ ചെയ്തതായി പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സജീവന്, ആരിഫ്, എന്നിവരടുങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."