ഒലിച്ചുപോയത് 332 കോടിയുടെ കൃഷിയും 13,927 കർഷകരുടെ സ്വപ്നവും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം •കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഓണത്തിന് വീടുകളിലെ അടുക്കള സജീവമാക്കാൻ കടം വാങ്ങി കൃഷിയിറക്കിയ 13,927 കർഷകരെ ദുരിത്തിലാഴ്ത്തി.
332 കോടിയുടെ കൃഷിനാശമാണ് രണ്ടു ദിവസം തോരാതെ പെയ്ത മഴയിലുണ്ടായത്. ഇന്നലത്തെയും അടുത്ത ദിവസങ്ങളിലെയും കണക്കുകൂടി എത്തുമ്പോൾ നഷ്ടത്തിന്റെ തോത് ഇനിയും ഉയരും.
14 ജില്ലകളിലായി 1,184 ഹെക്ടറിലെ കൃഷിയിടങ്ങളാണ് പേമാരിയിൽ ഒലിച്ചുപോയത്. വിളവെടുപ്പിന് ഒരുങ്ങിയ കൃഷിയിടങ്ങളും ഇതിൽപ്പെടും. കൃഷി വകുപ്പ് തയാറാക്കായിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കൂടുതൽ കൃഷിനാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടം. 1,998 കർഷകരെ കണ്ണൂരിൽ മഴക്കെടുതി ബാധിച്ചു. കണ്ണൂർ കഴിഞ്ഞാൽ പാലക്കാടാണ് കൂടുതൽ കൃഷിനാശം. പാലക്കാടൻ നെല്ലറയിൽ 250.1 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. മഴക്കെടുതി കൂടുതൽ കർഷകരെ ബാധിച്ചത് എറണാകുളം ജില്ലയിലാണ്. 3,158 പേർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."