ആദ്യ ഓട്ടോ ഡ്രൈവര്‍ പ്രഭാകര മേനോന്‍ ഓര്‍മ്മയായി
കൊല്ലങ്കോട്: ആദ്യ ഓട്ടോ ഡ്രൈവറും എക്‌സലന്‍സ് അവാര്‍ഡ് ജേതാവുമായ ഓട്ടോ പ്രഭാകരമേനോന്‍ ഓര്‍മ്മയായി. ടൗണില്‍ നാലര പതിറ്റാണ്ട് ഓട്ടോ ഡ്രൈവറായിരുന്ന കൊല്ലങ്കോട് പയ്യല്ലൂര്‍ പ്രഭാകരമേനോന്‍ (77 ) വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് മരിച്ചു.
ലാംബ്രട്ട ഓട്ടോറിക്ഷയില്‍ കൊല്ലങ്കോട് ആദ്യത്തെ ഓട്ടോ ഡ്രൈവറും ബജാജ് ഓട്ടോറിക്ഷ കൊല്ലങ്കോട് ആദ്യമായി സര്‍വ്വീസ് നടത്തിയതും പ്രഭാകര മേനോനായിരുന്നും ഇത്രയും കാലത്തിനിടെ വാഹനത്തിന്റെ ടെസ്റ്റ്, ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവ മുടക്കം വരാതെയും അപകടം വരുത്താതെ വാഹനം ഓടിച്ചതും കണക്കിലെടുത്ത് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ എക്‌സലസ് അവാര്‍ഡും ബാഡ്ജും നല്‍കി ചിറ്റൂര്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫിസ് പ്രഭാകര മേനോനെ ആദരിച്ചിരുന്നു.
45 വര്‍ഷത്തെ ഓട്ടോ സേവനം നടത്തിയ പ്രഭാകരമേനോനെ പയ്യല്ലൂര്‍ കൊല്ലങ്കോട് പ്രദേശക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല.
വാഹന സൗകര്യം അത്ര കാര്യക്ഷമമല്ലാത്ത കാലഘട്ടത്തിലും ആശുപത്രി ആവശ്യങ്ങള്‍ക്കും കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനിലെത്തിദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്കു ഏക ആശ്രയമായിരുന്നു' പുതിയ തലമുറയില്‍ പുത്തന്‍ വാഹനങ്ങള്‍ എത്തിയെങ്കിലും പഴയ തലമുറ നാട്ടിലെത്തിയാല്‍ ചെറിയ ഓട്ടങ്ങള്‍ക്ക് പ്രഭാകരമേനോനെയാണ് ആശ്രയിക്കുക.
മികച്ച സേവനത്തിന് നല്‍കിയ അംഗീകാരത്തിനെ കൊല്ലങ്കോട് ടാക്‌സി ഡ്രൈവേഴ്‌സ് പ്രത്യേകം സ്വീകരണവും നല്‍കിയിരുന്നു. മരണ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വീട്ടിലെത്തി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."