HOME
DETAILS

പ്രസ്‌ക്ലബ്ബ് നെഹ്‌റു ഹ്രസ്വചിത്ര മേള ഇന്ന് സമാപിക്കും

  
backup
August 24 2016 | 18:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b2%e0%b4%ac%e0%b5%8d%e0%b4%ac%e0%b5%8d-%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%b9%e0%b5%8d


പാലക്കാട്: പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ചു നടന്നുവരുന്ന  ഹ്രസ്വചിത്ര മേള ഇന്ന് സമാപിക്കും. മത്സരവിഭാഗത്തിലുള്ള 63 ഹ്രസ്വചിത്രങ്ങളില്‍ രണ്ടുദിവസങ്ങളിലായി 50 ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചു. മറ്റു 13 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നുനടക്കും.
മേളയുടെ ഭാഗമായി ഇന്നലെ അധ്യാപകനും ചിത്രകാരനുമായ ബൈജുദേവിനെ ആദരിച്ചു. ചടങ്ങ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."