HOME
DETAILS
MAL
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: ' സര്‍ക്കാറിന് ഒരു നിര്‍ബന്ധവും ഇല്ല' യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി
backup
August 13 2022 | 05:08 AM
തിരുവനന്തപുരം: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു സ്കൂളിലും അടിച്ചേല്‍പ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തുല്യതാ യൂണിഫോം വിഷയത്തില്‍ സര്‍ക്കാറിന് ഒരു നിര്‍ബന്ധവും ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്.
എന്നിട്ടും പ്രതിഷേധം ആലോചിക്കുന്നവര്‍ ഒന്നുകൂടി ആലോചിക്കണം. അവരെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകള്‍ കോഴിക്കോട് യോഗം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."