സഊദി അറേബ്യയിൽ നിയമ ലംഘകർക്കായുള്ള പരിശോധന തുടരുന്നു, ഒരാഴ്ചയ്ക്കിടെ 14,837 പേരെ പിടികൂടി
റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 14,837 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനക്കിടെയാണ് ഇത്രയും പേർ പിടിയിലായത്.
8,735 താമസ നിയമ ലംഘകരും 4,335 അതിർത്തി ലംഘകരും 1,767 തൊഴിൽ നിയമ ലംഘകരുമാണ് ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 468 പേരെയും 53 നിയമലംഘകർ രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയും അറസ്റ്റ് ചെയ്യപ്പെട്ടു. റസിഡൻസി, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും സഹായം നൽകുകയും ചെയ്ത 6 പേരും ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."