സോളാര്‍ പീഡനക്കേസില്‍ തെളിവില്ലെന്ന് സി.ബി.ഐ; ഹൈബി ഈഡന് ആശ്വാസം
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
ഹൈബി ഈഡന് എം.എല്‍.എയായിരുന്ന സമയത്ത് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗ കേസില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ തഴിഞ്ഞില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നല്കാന് കഴിഞ്ഞില്ലെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണു ഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്, അടൂര്‍പ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെ ആറ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."