വാനര വസൂരി വാക്‌സിനുകൾ 100% ഫലപ്രദമല്ല: ഡബ്യു.എച്ച്.ഒ
ജനീവ • വാനര വസൂരി വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്യു.എച്ച്.ഒ). 92 രാജ്യങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 35,000 ത്തിലേറെ വരുന്ന കേസുകളില്‍ 12 പേര്‍ മാത്രമാണ് മരണത്തിന് കീഴടങ്ങിയതെന്നും ഡബ്യു.എച്ച്.ഒ സാങ്കേതിക വിഭാഗം മേധാവി റൊസമുന്‍ഡ് ലൂയിസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച 7,500 പേര്‍ക്കാണ് വാനര വസൂരി ബാധിച്ചത്. അതിനു മുമ്പുള്ള ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 20 ശതമാനം കൂടുതലാണ്.
രോഗം പടാതിരിക്കാനുള്ള ജാഗ്രത അത്യാവശ്യമാണ്. വാക്‌സിന്‍ 'സില്‍വര്‍ ബുള്ളറ്റ്' അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സയില്ലാതെ ഒരാഴ്ച കൊണ്ട് മിക്കവര്‍ക്കും രോഗശമനം ഉണ്ടാവുന്നുണ്ട്. പനി, വിറയല്‍, തണുപ്പ്, ത്വക്കില്‍ കുരുക്കളുണ്ടായി നീര് കെട്ടുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
കുട്ടികളിലും ഗര്‍ഭിണികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗത്തിന്റെ കാഠിന്യം കൂടുതല്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."