HOME
DETAILS

ഏ​ക​മു​ഖ​മ​ല്ല സ​ത്യം

  
backup
August 21 2022 | 05:08 AM

ulkaycha-9

മുഹമ്മദ്


വീ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ അ​വ​ൻ സു​ശീ​ല​നാ​ണ്. ദി​വ​സ​വും നേ​ര​ത്തെ എ​ഴു​ന്നേ​റ്റ് കു​ളി​ച്ചു വൃ​ത്തി​യാ​യി പ​ള്ളി​ക്കൂ​ട​ത്തി​ൽ പോ​കു​ന്ന​വ​നാ​ണ​വ​ൻ. നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ അ​വ​ൻ ദു​ഷ്ട​നാ​ണ്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ​ള്ളി​ക്കൂ​ട​ത്തി​ൽ പോ​കാ​തെ തെ​ണ്ടി​ത്തി​രി​യ​ലാ​ണ് അ​വ​ന്റെ പ​തി​വു​വേ​ല. അ​ധ്യാ​പ​ക​രു​ടെ ക​ണ്ണി​ൽ അ​വ​ൻ വ​ക​യ്ക്കു കൊ​ള്ളാ​ത്ത​വ​ൻ. മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സി​ലെ​ത്താ​തെ മു​ങ്ങും. പ​ഠ​ന​ത്തി​ൽ ബ​ഹു​കാ​തം പി​ന്നി​ലും. മ​നോ​രോ​ഗ​വി​ദ​ഗ്ധ​ന്റെ ക​ണ്ണി​ൽ അ​വ​ൻ ക​ടു​ത്ത മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന സാ​ധു​വാ​ണ്. പ​ല​രി​ൽ​നി​ന്നു​മാ​യി നി​ര​ന്ത​രം കേ​ൾ​ക്കു​ന്ന പ​ഴി​യും അ​വ​മ​തി​യു​മാ​ണ് അ​വ​നെ പി​ന്നോ​ട്ട​ടു​പ്പി​ക്കു​ന്ന​ത്.


സ​ത്യ​ത്തി​ന് ഒ​രു മു​ഖ​മേ​യു​ള്ളൂ എ​ന്ന​ത് ആ​രോ പ​റ​ഞ്ഞു​പ​ര​ത്തി​യ മി​ഥ്യ​യ​ത്രെ. ഏ​ക​മു​ഖ​ന​ല്ല, ബ​ഹു​മു​ഖ​നാ​ണു സ​ത്യം. ക​ണ്ട​തു സ​ത്യ​മാ​കാം. ക​ണ്ട​തേ സ​ത്യ​മു​ള്ളൂ എ​ന്ന തീ​ർ​പ്പി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​ണ്ട്. പു​റം അ​ക​ത്തെ​യോ അ​കം പു​റ​ത്തെ​യോ കാ​ണി​ക്ക​ണ​മെ​ന്നി​ല്ല.


ആ​രെ​യും കു​ടു​കു​ടാ ചി​രി​പ്പി​ക്കു​ന്ന ഒ​രു കോ​മാ​ളി​യു​ണ്ടാ​യി​രു​ന്നു. പൊ​ക്കം കു​റ​ഞ്ഞ്, ത​ടി​ച്ചു​കൊ​ഴു​ത്ത, പ​ല്ലു​ന്തി​നി​ൽ​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ. അ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ൽ​ത​ന്നെ ആ​ർ​ക്കും ചി​രി​പൊ​ട്ടും. അ​ദ്ദേ​ഹം ഒ​രു​ക്കു​ന്ന സ​ദ​സി​ലി​രു​ന്നാ​ൽ വി​ട്ടു​പോ​കാ​ത്ത സ​ങ്ക​ട​ങ്ങ​ളു​ണ്ടാ​കി​ല്ല. ജീ​വി​ത​ത്തോ​ടു മ​ടു​പ്പു തോ​ന്നു​ന്ന​വ​ർ പ​രി​ഹാ​ര​മാ​യി കാ​ണാ​റു​ള്ള​ത് അ​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ കോ​മ​ഡി ആ​സ്വ​ദി​ക്കാ​ൻ പോ​കും. വ​ല്ലാ​ത്ത ഉ​ണ​ർ​വും ഉ​ന്മേ​ഷ​വു​മാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ക്കു​ക.


സ്ഥി​തി ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും പു​ള്ളി​യു​ടെ സ്ഥി​തി മ​റ്റൊ​ന്നാ​യി​രു​ന്നു. ഗ​തി​കെ​ട്ട് ഒ​രി​ക്ക​ൽ വൈ​ദ്യ​നെ സ​മീ​പി​ക്കേ​ണ്ടി വ​ന്നു, അ​ദ്ദേ​ഹ​ത്തി​ന്. രോ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി വൈ​ദ്യ​ൻ പ​റ​ഞ്ഞു: ‘‘താ​ങ്ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​നം ശാ​രീ​രി​ക​മ​ല്ല, മാ​ന​സി​ക​മാ​ണ്. ക​ടു​ത്ത നി​രാ​ശ​യി​ലൂ​ടെ​യും പി​രി​മു​റു​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് താ​ങ്ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. അ​താ​ണ് ഇ​ങ്ങ​നെ ത​ള​ർ​ന്നി​രി​ക്കാ​ൻ കാ​ര​ണം...’’


കോ​മാ​ളി പ​റ​ഞ്ഞു: ‘‘അ​തേ​യ​തേ, അ​തു​ത​ന്നെ​യാ​ണ് എ​ന്റെ പ്ര​ധാ​ന പ്ര​ശ്‌​നം. സ​ങ്ക​ട​ങ്ങ​ളി​ൽ​നി​ന്നു മോ​ച​നം സി​ദ്ധി​ക്കാ​നാ​വു​ന്നി​ല്ല.’’
കോ​മാ​ളി​യെ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളാ​ണു വൈ​ദ്യ​ൻ. പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ‘‘ഇ​ന്നാ​ലി​ന്ന സ്ഥ​ല​ത്ത് ഒ​രു കോ​മാ​ളി​യു​ണ്ടെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ദ​സി​ലി​രു​ന്നാ​ൽ ഏ​തു സ​ങ്ക​ട​വും പ​മ്പ​ക​ട​ക്കു​മെ​ന്നാ​ണു പ​റ​യാ​റു​ള്ള​ത്. പ​റ്റു​മെ​ങ്കി​ൽ ഒ​രു ദി​വ​സം താ​ങ്ക​ൾ അ​വി​ടെ​യൊ​ന്നു പോ​യി​നോ​ക്കൂ. മാ​റ്റ​മി​ല്ലെ​ങ്കി​ൽ മ​റ്റു പ​രി​ഹാ​ര​ങ്ങ​ൾ തേ​ടാം.’’
അ​തു​കേ​ട്ട​പ്പോ​ൾ കോ​മാ​ളി ക​ണ്ണീ​ർ തു​ട​ച്ചു പ​റ​ഞ്ഞു: ‘‘വൈ​ദ്യ​രേ, താ​ങ്ക​ൾ പ​റ​ഞ്ഞ കോ​മാ​ളി ഞാ​ൻ ത​ന്നെ​യാ​ണ്.’’


കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ നി​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി നോ​ക്കു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റെ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലേ. എ​ല്ലാം സ​ജ്ജ​മാ​ണെ​ന്നു​റ​പ്പാ​ക്കി​യ​ശേ​ഷം അ​ദ്ദേ​ഹം ‘ഒ​ന്നു പൂ​ഞ്ചി​രി​ക്കൂ’ എ​ന്നു​പ​റ​യു​ന്ന​തു കേ​ൾ​ക്കാം. എ​ന്തി​ന്? നി​ങ്ങ​ളു​ടെ പു​ഞ്ചി​രി​ക​ണ്ട് സാ​യൂ​ജ്യ​മ​ട​യാ​നോ? നി​ങ്ങ​ൾ പ്ര​സ​ന്ന​വ​ദ​ന​നും സ​ന്തു​ഷ്ട മാ​ന​സ​നു​മാ​യി കാ​ണ​പ്പെ​ടാ​നോ? ഒ​രി​ക്ക​ലു​മ​ല്ല. അ​ദ്ദേ​ഹ​ത്തി​നു നി​ങ്ങ​ളു​ടെ ഒ​രാ​വ​ശ്യം നി​റ​വേ​റ്റ​ണം. അ​തു​വ​ഴി ത​ന്റെ ഉ​പ​ജീ​വ​നം സ​മ്പ​ന്ന​മാ​ക്കു​ക​യും വേ​ണം. അ​തി​ന​പ്പു​റം ഒ​രു​കൂ​റും പ്ര​തി​പ​ത്തി​യും നി​ങ്ങ​ളോ​ട് ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.


നോ​ക്കൂ, തു​ണി​ക്ക​ട​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും ചെ​ന്നാ​ൽ എ​ത്ര ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ക്കു​ക! അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ സം​സാ​ര​വും സ​മീ​പ​ന​വും ശ്ര​ദ്ധി​ച്ചാ​ൽ ഇ​ത്ര ന​ല്ല ഗു​ണ​കാം​ക്ഷി​ക​ൾ വേ​റെ​യു​ണ്ടോ എ​ന്നു​വ​രെ തോ​ന്നി​പ്പോ​കും. എ​ന്നാ​ൽ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഒ​രു ക​സ്റ്റ​മ​റു​ടെ വേ​ഷ​ത്തി​ല​ല്ലാ​തെ ചെ​ന്നു​നോ​ക്കൂ, അ​പ്പോ​ൾ അ​റി​യാം ത​നി​നി​റം.
മു​ഖ​ത്തി​ന് ഒ​രു​പു​റം മാ​ത്ര​മ​ല്ല, മ​റു​പു​റ​വു​മു​ണ്ട്. ക​ണ്ണു​കാ​ണി​ച്ചു ത​രു​ന്നി​ട​ത്തു മാ​ത്ര​മ​ല്ല, കാ​ണി​ച്ചു ത​രാ​ത്തി​ട​ത്തും കാ​ഴ്ച​യു​ണ്ട്. ഭൂ​മി​യു​ടെ ഒ​രു​വ​ശം വെ​ളി​ച്ച​ത്തി​ൽ കു​ളി​ച്ചി​രി​ക്കു​മ്പോ​ഴും മ​റു​വ​ശം ഇ​രു​ട്ടി​ൽ ല​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നോ​ർ​മ വേ​ണം. പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​ത് സ​ന്തോ​ഷം കൊ​ണ്ടാ​ക​ണ​മെ​ന്നി​ല്ല, പൊ​ട്ടി​ക്ക​ര​ച്ചി​ൽ അ​ട​ക്കി​നി​റു​ത്താ​നു​മാ​യി​രി​ക്കാം. ക​ണ്ണീ​ർ​വാ​ർ​ക്കു​ന്ന​ത് സ​ങ്ക​ടം സ​ഹി​ക്കാ​നാ​വാ​ത്ത​തു​കൊ​ണ്ടാ​ക​ണ​മെ​ന്നി​ല്ല, സ​ന്തോ​ഷം​കൊ​ണ്ടു​മാ​കാം. ഒ​രാ​ളും പ​ട്ടി​ണി കി​ട​ക്ക​രു​തേ എ​ന്ന അ​തി​യാ​യ ആ​ഗ്ര​ഹം കൊ​ണ്ട​ല്ല, ത​ങ്ങ​ളു​ടെ കു​ടും​ബം പ​ട്ടി​ണി​യാ​ക​രു​തേ എ​ന്നു ക​രു​തി​യാ​ണ് ഹോ​ട്ട​ൽ മു​ത​ലാ​ളി​മാ​ർ ദി​വ​സ​വും സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന​ത്. പൂ​ക്ക​ട ന​ട​ത്തു​ന്ന​വ​ർ മു​ഴു​വ​ൻ കാ​ൽ​പ​നി​ക ഭാ​വ​മു​ള്ള​വ​രാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. അ​ത​വ​ർ​ക്ക് അ​രി​വാ​ങ്ങാ​നു​ള്ള ജീ​വി​ത​മാ​ർ​ഗം മാ​ത്ര​മാ​യി​രി​ക്കും. ആ​ത്മീ​യ​ത സ്ഫു​രി​ക്കു​ന്ന വേ​ഷ​വി​ധാ​ന​ത്തി​ൽ പൂ​ജാ​സാ​ധ​ന​ങ്ങ​ളും വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ കാ​ണാം. അ​വ​രെ​ല്ലാം ഭ​ക്തി​യു​ടെ നി​റ​കു​ട​ങ്ങ​ളാ​ണെ​ന്നു ധ​രി​ച്ചു​വ​ച്ചാ​ൽ പെ​ട്ടു​പോ​കും.


ആ​ത്മീ​യ​ത​യെ നി​ഷേ​ധി​ക്കു​ന്ന​വ​ർ​പോ​ലും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​കാം. ശ​രീ​ര​ത്തി​ൽ ഒ​രു രോ​മ​കൂ​പം​പോ​ലും പു​റ​ത്തു കാ​ണാ​ത്ത​വി​ധം വ​സ്ത്രം ധ​രി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ​ല്ലാം വി​ശു​ദ്ധ​ക​ളാ​ക​ണ​മെ​ന്നി​ല്ല. നി​യ​മ​പാ​ല​ക​രു​ടെ സം​സാ​രം കേ​ട്ടാ​ൽ അ​വ​രു​ടെ​യ​ത്ര പൗ​ര​ബോ​ധ​വും ദേ​ശ​ക്കൂ​റു​മു​ള്ള​വ​രു​ണ്ടാ​കി​ല്ലെ​ന്നു​തോ​ന്നും. അ​വ​ര​ണി​ഞ്ഞ കാ​ക്കി​ക്കു​പ്പാ​യം അ​ഴി​ച്ചു​വ​ച്ചാ​ൽ മ​ന​സി​ലാ​കും അ​വ​രു​ടെ യാ​ഥാ​ർ​ഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  20 days ago