കര്‍ഷകസമരത്തിനെത്തിയ രാകേഷ് ടികായത്തിനെ യു.പിയിലേക്ക് തിരിച്ചയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്ത സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിനെ യുപിയിലേക്ക് തിരിച്ചയച്ചു. തൊഴിലില്ലായ്മയ്‌ക്കെതിരായി നാളെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ടികായത്തിനെ ഗാസിപ്പൂരില്‍ വെച്ചാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയില്‍ നാളെ കര്‍ഷക സമരം നടക്കാനിരിക്കെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നതാണ് ശ്രദ്ധേയം. സംഘര്‍ഷമൊഴിവാക്കാന്‍ മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ഡല്‍ഹി പൊലിസ് പറയുന്നത്.
ഡല്‍ഹി പൊലീസിന് കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അറസ്റ്റിന് പിന്നാലെ രാകേഷ് ട്വീറ്റ് ചെയ്തു.
सरकार के इशारे पर काम कर रही दिल्ली पुलिस किसानों की आवाज को नहीं दबा सकती। यह गिरफ्तारी एक नई क्रांति लेकर आएगी।
— Rakesh Tikait (@RakeshTikaitBKU) August 21, 2022
यह संघर्ष अंतिम सांस तक जारी रहेगा।#ना रुकेंगे #ना थकेंगे #ना झुकेंगे।@CPDelhi@ani@PTI_News pic.twitter.com/gw4WnFkZHM
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."