HOME
DETAILS

ഇ-പോസ് മെഷീന്‍ തകരാര്‍; വീണ്ടും തടസ്സപ്പെട്ട് ഓണക്കിറ്റ് വിതരണം

  
backup
August 25 2022 | 07:08 AM

kerala-news-epos-machines-again-unresponsive-in-state-onakit-distribution-disrupted

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തടസ്സപ്പെട്ട് ഓണക്കിറ്റ് വിതരണം. ഇ-പോസ് മെഷീനുകളുടെ തകരാറാണ് പലയിടങ്ങളിലും കിറ്റ് വിതരണം തടസ്സപ്പെടുത്തിയത്. കിറ്റ് വിതരണം തുടങ്ങിയ ദിവസവും ഇ-പോസ് മെഷീന്‍ കിറ്റ് വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. പിങ്ക് കാര്‍ഡുടമകള്‍ക്കാണ് ഇന്ന് കിറ്റ് വിതരണം നടത്തുന്നത്. കിറ്റ് വിതരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വിതരണം ആരംഭിച്ച് രണ്ട് ദിവസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് വിതരണം മുടങ്ങുന്നത്.

ചില സാങ്കേതിക തകറാറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നുമാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനിലിന്റെ പ്രതികരണം. കിറ്റ് വിതരണം ഒരിടത്തും തടസ്സപ്പെട്ടിട്ടില്ലെന്നും ഓണക്കിറ്റ് വിതരണം കൃത്യമായി മുന്നോട്ടു പോകുന്നതായും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 23നാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ആദ്യ ദിനം മഞ്ഞ കാര്‍ഡുടമകള്‍ക്കായിരുന്നു വിതരണംനടത്തിയത്. 25, 26, 27 ദിവസങ്ങളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29,30,31 ദിവസങ്ങളില്‍നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളില്‍ ഓണക്കിറ്റ് വാങ്ങാനും അവസരമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്

crime
  •  9 days ago
No Image

യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

uae
  •  9 days ago
No Image

സ്‌കൈ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

uae
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി

International
  •  9 days ago
No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  9 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  9 days ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  9 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  9 days ago