HOME
DETAILS

പുനഃപരിശോധന ഹരജിയിൽ നോട്ടിസ്

  
backup
August 26, 2022 | 2:28 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b5%8b%e0%b4%9f

ന്യൂഡൽഹി • കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് കൂടുതൽ അധികാരം നൽകിയ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ സുപ്രിംകോടതി.


ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസയക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പ്രതിക്ക് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) പകർപ്പ് ലഭിക്കാനുള്ള അവകാശം, നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ബാധ്യത എന്നിവയാണ് പുനഃപരിശോധിക്കുക.


അറസ്റ്റിന്റെ പൂർണ വിവരം കുറ്റാരോപിതരോട് വെളിപ്പെടുത്താൻ ഇ.ഡിക്ക് ബാധ്യതയില്ലെന്നും ഇ.സി.ഐ.ആർ അറസ്റ്റിലാകുന്നയാൾക്ക് നൽകേണ്ടത് നിർബന്ധമല്ലെന്നുമായിരുന്നു ജസ്റ്റിസ് ഖാൻവിൽക്കറുടെ വിധി.


ഇ.സി.ഐ.ആർ ഇ.ഡിയുടെ ആന്തരിക രേഖയാണ്. ഇ.ഡി പൊലിസ് ഉദ്യോഗസ്ഥരല്ലാത്തതിനാൽ നിയമത്തിലെ സെക്ഷൻ 50 പ്രകാരം അവർ രേഖപ്പെടുത്തിയ മൊഴികൾ മൗലികാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 20 (3) വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഇ.ഡിക്കു നൽകിയ മൊഴി കോടതിക്ക് അംഗീകരിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥർക്കാണെന്നും അതുവരെ അയാളെ നിരപരാധിയായി കണക്കാക്കണമെന്നുമാണ് ക്രിമിനൽ നിയമത്തിലെ പൊതുതത്വം.
ഇതിനു വിരുദ്ധമായി കുറ്റം ചെയ്തില്ലെന്ന് പ്രതി തന്നെ തെളിയിക്കണമെന്നതാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ 24ാം വകുപ്പ്. ഇതും കോടതി ശരിവച്ചിരുന്നു. കേസിൽ വിശദ വാദം വേണ്ടതില്ലെന്നും ഈ രണ്ടു വിഷയങ്ങളിൽ വാദം ആകാമെന്നും ബെഞ്ച് വ്യക്തമാക്കി. കള്ളപ്പണം തടയാനുള്ള നടപടികളോട് കോടതിക്ക് അനുകൂല നിലപാടാണുള്ളത്. രാജ്യത്തിന് ഇത്തരം കുറ്റങ്ങൾ താങ്ങാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.


വിധി പൂർണമായും പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാരൻ കാർത്തി ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. പുനഃപരിശോധന കേന്ദ്രം എതിർത്തു. വിധിയിൽ പിഴവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചു. കേസിൽ ഹരജിക്കാരന് നാലാഴ്ച കോടതി സംരക്ഷണം അനുവദിച്ചു.
കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇന്ന് വിരമിക്കുന്നതിനാൽ പുതിയ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസ് ഇനി പരിഗണിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  9 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  9 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  9 days ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  9 days ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  9 days ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  9 days ago
No Image

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു; എൻ.സി.പി (എസ്) യോഗം ബഹളത്തിൽ കലാശിച്ചു

Kerala
  •  9 days ago
No Image

ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും

Kerala
  •  9 days ago
No Image

എസ്.ഐ.ആർ; ജുമുഅ നേരത്തും ഹിയറിങ്, പ്രാർഥനയ്ക്ക് തടസമാകും; ശനിയാഴ്ച ഹിയറിങ് ഒഴിവാക്കി

Kerala
  •  9 days ago