ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാത അറ്റകുറ്റപണി; ചുമതല പുതിയ കമ്പനിക്ക്; തുക 58 കോടി
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയ പാത അറ്റകുറ്റപ്പണിക്ക് പുതിയ കരാര്‍ കമ്പനിയെ നിയോഗിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 12 കി.മി ദേശീയപാത 24 കി.മി സര്‍വീസ് റോഡ് എന്നിവയുടെ മുഴുവന്‍ ടാറിങ്, ചാലക്കുടി അടിപ്പാത എന്നിവ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കണം. ജി.എസ്.ടി ഇല്ലാതെ 58 കോടിയാണ് കരാര്‍ തുക.
നിര്‍മാണം ഏറ്റെടുത്ത് പാതിവഴിയില്‍ നിര്‍ത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കും. നിര്‍മാണത്തിനു ചെലവാകുന്ന തുകയുടെ 25 ശതമാനം പിഴയും ഈടാക്കാനാണ് തീരുമാനം. അറ്റകുറ്റപ്പണി നടത്താന്‍ ജിഐപിഎല്ലിനോട് ജൂണില്‍ നിര്‍ദേശിച്ചിട്ടും നടപടിയെടുത്തില്ല. അതിനാലാണ് കരാര്‍ റദ്ദാക്കിയതെന്നും എന്‍എച്ച്എഐ അധികൃതര്‍ വ്യക്തമാക്കി.
ഇടപ്പള്ളി- മണ്ണുത്തിവരെ റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 2002ലാണ് ടെന്‍ഡര്‍ വിളിച്ചത്. കെഎംസി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡും എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യത്തിനായിരുന്നു കരാര്‍. ദേശീയപാത പരിപാലനത്തിന് പ്രത്യേക ഉദ്ദേശ്യ കമ്പനിയായി 2005ല്‍ ജിഐപിഎല്ലിനെ ചുമതലപ്പെടുത്തി. 2006–2016ലായിരുന്നു നിര്‍മാണം. 2028 വരെയാണ് പരിപാലന കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞത് വിവാദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."