HOME
DETAILS

വള്ളം കളിയുടെ ആവേശം നുകര്‍ന്ന് ആരിഫ് അല്‍ ഹറങ്കി

  
backup
September 05, 2022 | 8:11 AM

arif-al-haranki-uae
ദുബൈ: റാസല്‍ഖൈമയിലെ വള്ളംകളിക്കാരന്‍ ആലപ്പുഴയിലുമെത്തി. ആലപ്പുഴ പുന്നമടക്കായലിലെ ഓളപ്പരപ്പുരകളിലെ ജലോത്സവം കണ്ട ആവേശത്തിലാണ് ആരിഫ് അല്‍ ഹറങ്കി. നേരത്തെ യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നെഹ്റുട്രോഫി വള്ളംകളി നടത്തിയ വ്യക്തിയാണ് ആരിഫ്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു റാസല്‍ഖൈമയിലെ വള്ളംകളി. ഉദ്ഘാടനം ചെയ്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനും. യു.എ.ഇ.യിലെ ഡ്രാഗണ്‍ ബോട്ടിനെ ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാക്കിയാണ് റാസല്‍ഖൈമയില്‍ വള്ളംകളി നടത്തിയത്. ഇത്തവണ വള്ളം കളി കാണാന്‍ യു.എ.ഇയിലെ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ് മാനേജരായ ആരിഫ് അല്‍ ഹറങ്കി കുടുംബവുമൊത്താണ് ആലപ്പുഴയിലെത്തിയത്. പുന്നമടയിലെ ജലമേള ആസ്വദിച്ച് സന്തോഷത്തിലാണ് ആരിഫിന്റെ മടക്കം. വരുംവര്‍ഷങ്ങളില്‍ യു.എ.ഇയില്‍ കൂടുതല്‍ ഭംഗിയോടെ ജലോല്‍സവം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ വള്ളംകളി നടത്തുന്നതിന് ചീഫ് കോ-ഓര്‍ഡിനേറ്ററായ റിയാസ് കാട്ടിലും ആരിഫിനൊപ്പമുണ്ടായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  a day ago
No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  2 days ago
No Image

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

uae
  •  2 days ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  2 days ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  2 days ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  2 days ago
No Image

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 days ago