കിഴക്കന്‍ ജറൂസലമിലെ സില്‍വാനില്‍ ഇസ്‌റാഈല്‍ പൊളിക്കല്‍ തുടങ്ങി; പ്രതിഷേധക്കാരെ അകറ്റാന്‍ കണ്ണീര്‍വാതക പ്രയോഗം
ജറൂസലം: അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ സില്‍വാനില്‍ ഇസ്‌റാഈല്‍ സൈന്യം പൊളിക്കല്‍ നടപടിയുമായി എത്തിയതോടെ സ്ഥലത്ത് പ്രതിഷേധവും സംഘര്‍ഷവും. ജൂതകുടിയേറ്റക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫലസ്തീനിയുടെ മാംസക്കട ഇസ്‌റാഈല്‍ സേന ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. നാലുപേര്‍ക്കു പരുക്കേറ്റു.
തുടര്‍ന്ന് പള്ളിയിലെ മൈക്കിലൂടെ പ്രതിഷേധിക്കാന്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് സംഘടിച്ച ഫലസ്തീനികള്‍ക്കു നേരെ സൈന്യം വെടിവയ്പ്പു നടത്തിയതായി ദൃക്‌സാക്ഷി അറിയിച്ചു. സില്‍വാനിലെ 13 കുടുംബങ്ങളോട് 21 ദിവസത്തിനകം വീടുകള്‍ വിട്ടുപോകണമെന്നും ശേഷം അവ തകര്‍ക്കുമെന്നും അറിയിച്ച് നോട്ടിസ് നല്‍കിയിരിക്കുകയാണ്.
Occupation army vehicles and equipment demolished a shop in Al-Bustan neighborhood- Silwan, owned by Palestinian citizen Nidal Al-Rajabi, and it is among 20 houses threatened with demolition by the occupation. pic.twitter.com/MjAk8JR6Sm
— NewPress (@NewPress_en) June 29, 2021
അല്‍അഖ്‌സ പള്ളിയില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് സില്‍വാന്‍. 33,000 ഫലസ്തീനികളാണ് ഇവിടെ താമസിക്കുന്നത്. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ ജൂതകുടിയേറ്റം നടത്തുന്നതിനെതിരേ പ്രതിഷേധിച്ചതാണ് അല്‍അഖ്‌സ കോംപൗണ്ടില്‍ ഫലസ്തീനികള്‍ക്കു നേരെ ജൂതപൊലിസ് ആക്രമണം നടത്താനിടയാക്കിയത്.
സില്‍വാനിലെ കുടിയൊഴിപ്പിക്കല്‍
സില്‍വാനിലെ അല്‍ബുസ്താനില്‍ താമസിക്കുന്ന 1500 പേര്‍ (100 ഹൗസിങ് കെട്ടിടങ്ങളിലായി) കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. ഇസ്‌റാഈലി മത തീം പാര്‍ക്ക് സ്ഥാപിക്കുന്നതിനാണ് ഈ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍.
[caption id="attachment_958120" align="aligncenter" width="630"] കടപ്പാട്: അല്‍ ജസീറ[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."