എന്‍ഡോസള്‍ഫാന്‍; ബഡ്‌സ് സ്‌കൂളില്‍നിന്നും കുട്ടികളെ ഒഴിവാക്കുന്നതായി പരാതി
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികള്‍ പഠിക്കുന്ന പെരിയയിലെ ബഡ്‌സ് സ്‌കൂളില്‍നിന്നും കുട്ടികളെ ഒഴിവാക്കുന്നതായി പരാതി.
18 വയസുള്ള ആറോളം പെണ്‍കുട്ടികളെ സ്‌കൂളില്‍നിന്നും പുറത്താക്കിയതായാണ് പരാതി. ഇതേതുടര്‍ന്ന് രണ്ടാഴ്ചയായി കുട്ടികള്‍ വീട്ടില്‍തന്നെയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് സ്വാന്തന പരിചരണവും, അവരവരുടെ കഴിവുകള്‍ക്കനുസരിച്ചുള്ള പഠനവുമാണ് ബഡ്‌സ് സ്‌കൂള്‍ വഴി നല്‍കിവന്നിരുന്നത്. ഇതിനുപുറമേ തൊഴില്‍ പരിശീലയവും സ്‌കൂളില്‍ നടന്നുവന്നിരുന്നു. കുട നിര്‍മാണം ഉള്‍പ്പെടെയുള്ള പരിശീലനം ബഡ്‌സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കി വന്നിരുന്നു.
പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ബഡ്‌സ് സ്‌കൂള്‍ പെരിയയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് സ്‌കൂളുകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രഭാതം ഞായര്‍ പ്രഭാതത്തില്‍ വിശദമായ വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ശ്രീ സത്യസായി ട്രസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ പെരിയയിലെ സ്‌കൂളിന് ഒട്ടനവധി സഹായങ്ങള്‍ നല്‍കിയിരുന്നു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബഡ്‌സ് സ്‌കൂളുകളില്‍ മികച്ച സ്‌കൂളെന്ന ഖ്യാതി നേടിയ ഈ കേന്ദ്രത്തില്‍ നിന്നും 18 വയസ് തികഞ്ഞ കുട്ടികളെ ഒഴിവാക്കുന്നത് തങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു. 30ന് മുകളില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ജില്ലയിലെ മറ്റു ബഡ്‌സ് സ്‌കൂളില്‍ പോകുമ്പോഴും പെരിയയില്‍ മാത്രമാണ് 18 തികഞ്ഞവരെ പുറത്താക്കുന്നത്.
പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലുള്ള കമ്യൂണിറ്റി ഹാളിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
സ്‌കൂളിന് സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലവും മറ്റും മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്ത് അനുവദിച്ചിരുന്നു. എന്നാല്‍ ചാലിങ്കാലില്‍ അനുവദിച്ച ഈ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയാനുള്ള നടപടിക്രമങ്ങള്‍ കടലാസില്‍ ഉറങ്ങുകയാണ്. ഇതിനിടയിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."