എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ലോക നേതാക്കള്‍
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ലോക നേതാക്കള്‍. ബ്രിട്ടിഷ് ജനതയുടെയും രാജകുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായത് എന്ന് സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു.
എലിസബത്ത് രാജ്ഞിയെ കാനഡയിലെ ജനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. രാജ്യസേവനത്തിന് ജീവിതം സമര്‍പ്പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രതികരിച്ചു. ലോകചരിത്രത്തില്‍ ഇടംപിടിച്ച നേതാവായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് റോബര്‍ട്ട മെന്‍സോള പറഞ്ഞു.
96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി ഈ ലോകത്തോട് വിട വാങ്ങിയത്. മരണം രാജകുടുംബം സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ബാല്‍മോറലിലെ വസതിയിലായിരുന്നു ജൂലൈ മുതല്‍ കഴിഞ്ഞിരുന്നത്.
1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്‍പതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന്‍ എഡ്വേഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേര്‍ന്നു.
എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരനാണ് പുതിയ രാജാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."