HOME
DETAILS
MAL
നിര്‍ഭയമായി പൊതുപ്രവര്‍ത്തനം തുടരും: തിരുവഞ്ചൂര്‍
backup
July 01 2021 | 22:07 PM
കോട്ടയം: വധഭീഷണിക്കത്തിനു പിന്നില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പൊലിസിനു മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസ് പ്രതികളുടെ പങ്കാണ് സംശയിക്കുന്നത്. അന്വേഷണഘട്ടത്തില്‍ ഉദ്യോഗസ്ഥരോട് സമാനമായ പ്രതികരണങ്ങള്‍ പ്രതികള്‍ നടത്തിയിരുന്നു. നിര്‍ഭയമായി പൊതുപ്രവര്‍ത്തനം തുടരും. ഭീഷണിയെ ഗൗരവമായി തന്നെയാണ് കാണുന്നത്. ജനങ്ങള്‍ തരുന്നതിനേക്കാള്‍ വലിയ സംരക്ഷണം വേറെയില്ല. അതിനാലാണ് പൊലിസ് സംരക്ഷണം വേണ്ടെന്നുപറഞ്ഞത്. ആളുകള്‍ ആസൂത്രണം ചെയ്ത് നീങ്ങിയാല്‍ പൊലിസ് സംരക്ഷണംകൊണ്ടു കാര്യമൊന്നുമില്ല.
ഭീഷണിക്കത്തയച്ചവരെ കണ്ടെത്തേണ്ടത് പൊലിസാണ്. ജയിലിലുള്ള പ്രതികളാണ് കത്തിനു പിന്നിലെങ്കില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അന്വേഷണം എത്രമാത്രം മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണണം. സമൂഹമാധ്യമ ക്വട്ടേഷന്‍ ചിലര്‍ എടുത്തിട്ടുണ്ട്. അവരവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങളെ വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഭാഗമാണ് സംഭവത്തെ സമൂഹമാധ്യമത്തില്‍ ലഘൂകരിക്കാനുള്ള നീക്കം. സമൂഹമാധ്യമ ക്വട്ടേഷന്‍ എടുത്തവര്‍ കൃത്യമായ അന്വേഷണത്തെ വഴിതെറ്റിച്ചു കൊണ്ടുപോകുന്നത് സമൂഹം കാണേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."