HOME
DETAILS

ബല്‍കീസ് ബാനു കേസ്; കുറ്റവാളികളെ മോചിപ്പിച്ചതിനെതിരേ മുന്‍ ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയില്‍

  
backup
September 11, 2022 | 3:54 AM

balkeesbanu-case-ips-23643


ന്യൂഡല്‍ഹി• ബല്‍കീസ് ബാനു കേസിലെ കുറ്റവാളികളായ 11 പേരെ ജയില്‍മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മുന്‍ ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയെ സമീപിച്ചു. പൊലിസ് റിസര്‍ച്ച് ഡവലപ്‌മെന്റ് ബ്യൂറോ മുന്‍ ഡി.ജി മീരാന്‍ ചന്ദ ബോര്‍വാന്‍കര്‍, വിയന്നയിലും മെക്‌സിക്കോ സിറ്റിയിലും ബെലാറസിലുമെല്ലാം ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിച്ച മധു ബധൂരി, ആക്ടിവിസ്റ്റ് ജഗ്ദീപ് ചോക്കര്‍ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് സമാനമായ ഹരജികള്‍ക്കൊപ്പം പരിഗണിക്കും.


കുറ്റവാളികളെ വിട്ടയക്കാനുള്ള ഉത്തരവ് നിയമസാധുതയില്ലാത്തതാണെന്ന് ഹരജിയില്‍ പറയുന്നു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതും മുസ് ലിം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടക്കമുള്ള ഹീനവും ഭീകരവുമായ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കുന്നത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കൊല്ലപ്പെട്ടതിലൊന്ന് മൂന്നര വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്. ഇത്തരത്തിലുള്ള കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് ശിക്ഷായിളവ് നല്‍കാന്‍ അധികാരമില്ല. ഇത് സി.ആര്‍.പി.സി 432(2) വകുപ്പിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
ഇത്തരം നടപടി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കും. ഇവര്‍ ജയില്‍ മോചിതരായ ശേഷം ഗ്രാമത്തില്‍ നിന്ന് മുസ് ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. കേസുകളിലെ ശിക്ഷായിളവ് നല്‍കുന്ന നടപടി കൂടുതല്‍ സുതാര്യമാക്കണമെന്നും ഗൗരവമുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷയിളവ് പാടില്ലെന്നും ഹരജി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  19 hours ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  19 hours ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  20 hours ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  20 hours ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  20 hours ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  20 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  20 hours ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  20 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  21 hours ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  21 hours ago