HOME
DETAILS

അഴിക്കാതെ വച്ചാല്‍ അഴുക്കാവും

  
backup
September 11 2022 | 04:09 AM

ulkazhcha-azhikkathe-vechal-azhukkavum52456


ഉസ്മാന്‍ ഇബ്‌നു മള്ഊന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സ്വഹാബിവര്യനുണ്ടായിരുന്നു പ്രവാചകസഖാക്കള്‍ക്കിടയില്‍. തികച്ചും ഒരു ഭൗതികപരിത്യാഗി. സദാസമയവും ആരാധനാകര്‍മങ്ങളിലായിരിക്കും. അതിന്റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവച്ചില്ല. ലൈംഗികാസക്തിയില്‍നിന്ന് ശാശ്വതമുക്തി സാധ്യമാക്കാനുള്ള നടപടിക്കു മുതിര്‍ന്നാലോ എന്നുപോലും ഒരു വേള ചിന്തിച്ചുപോയി.
ഒരിക്കല്‍ പുണ്യറസൂല്‍(സ്വ) തന്റെ പത്‌നി ആഇശയുടെ അടുക്കലേക്ക് ചെന്നതായിരുന്നു. അപ്പോള്‍ അവിടെയുണ്ട് ഏതാനും ചില സ്ത്രീകള്‍. അവരില്‍പ്പെട്ട ഒരാളെ അവിടുന്ന് ശ്രദ്ധിച്ചു. മ്ലാനവദനയായിരിക്കുകയാണവള്‍. കോലമാണെങ്കില്‍ ഒട്ടും ആകര്‍ഷകമല്ലാത്തെ രീതിയിലും. അവിടുന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍ കൂട്ടത്തില്‍നിന്ന് ആരോ മറുപടി പറഞ്ഞു: ''അത് ഉസ്മാന്‍ ഇബ്‌നു മള്ഊനിന്റെ പത്‌നിയാണ്. അവള്‍ അവളുടെ ദുഃഖവും സങ്കടവും അറിയിക്കാന്‍ വന്നതാണിവിടെ. ഉസ്മാന്‍ രാപകലില്ലാതെ ആരാധനാകര്‍മങ്ങളിലാണത്രെ. രാത്രി മുഴുവന്‍ ഉപാസനവും പകല്‍ മുഴുവന്‍ ഉപവാസവുമായിരിക്കും''.
ഇതു കേട്ടപ്പോള്‍ പുണ്യറസൂല്‍ ഉസ്മാനെ ബന്ധപ്പെട്ടു.
''താങ്കള്‍ക്ക് കുടുംബമില്ലേ.''
''എന്താ റസൂലേ ഇങ്ങനെയൊരു ചോദ്യം'' ഉസ്മാന്‍(റ) ജിജ്ഞാസയോടെ.
''താങ്കള്‍ പകല്‍ ഉപവസിക്കുകയും രാത്രി ഉപാസനയിലേര്‍പ്പെടുകയും ചെയ്യുന്നു. താങ്കളുടെ ശരീരത്തിന് ചില അവകാശങ്ങളുണ്ട്. കുടുംബത്തിനുമുണ്ട് അവകാശങ്ങള്‍. അതിനാല്‍ നിസ്‌കരിക്കണം. ഉറങ്ങുകയും വേണം. നോമ്പെടുക്കണം. നോമ്പെടുക്കാതിരിക്കുകയും വേണം.''
പ്രവാചകനിര്‍ദേശം ഉസ്മാന്‍(റ) ചെവി കൊണ്ടു. തന്റെ കുടുംബത്തോടുള്ള ബാധ്യത നിറവേറ്റാന്‍ അദ്ദേഹം സന്നദ്ധനായി.
അടുത്ത ദിവസം ഉസ്മാന്‍(റ)ന്റെ ഭാര്യ പുണ്യനബിയുടെ വീടു ലക്ഷ്യമാക്കി നീങ്ങി. മുഖമാകെ സന്തോഷത്താല്‍ വെട്ടിത്തിളങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം അവിടെ കൂടിയ സ്ത്രീകളെല്ലാം അവള്‍ക്കു ചുറ്റും കൂടി. അവര്‍ക്കൊന്നും മനസിലായില്ല. അവളില്‍ വന്ന മാറ്റം അവരെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നു പറയാം. അവര്‍ ചോദിച്ചു:
''ഇബ്‌നു മള്ഊനിന്റെ പത്‌നീ, എന്താണു സംഭവിച്ചത്''
അപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി:
''ജനങ്ങള്‍ക്കു കിട്ടിയത് നമുക്കും കിട്ടി.''
ഭര്‍ത്താവ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയായിരിക്കാം, പരമോന്നതനീതിപീഠത്തിലെ പ്രധാനന്യായാധിപനായിരിക്കാം, ലോകമറിഞ്ഞ ശാസ്ത്രജ്ഞനായിരിക്കാം, ജനം ആദരിക്കുന്ന മഹാപണ്ഡിതനായിരിക്കാം. പക്ഷേ, ഭാര്യയ്ക്കു മുന്നില്‍ അയാള്‍ ഭര്‍ത്താവാണെന്ന കാര്യം മറന്നുപോകരുത്. ഭര്‍ത്താവിലെ പ്രധാനമന്ത്രി ഭാര്യയെ തൃപ്തിപ്പെടുത്തിയെന്നു വരില്ല. അയാളിലെ ന്യായാധിപന്‍ ഭാര്യക്ക് സന്തോഷദായകനാവണമെന്നില്ല. അയാളിലെ ശാസ്ത്രജ്ഞന്‍ ഭാര്യയെ അഭിമാനിയാക്കിയെന്നുവരില്ല. ഭാര്യയ്ക്കു പ്രഥമമായും പ്രധാനമായും ഭര്‍ത്താവിലെ ഭര്‍ത്താവിനെയാണുവേണ്ടത്. അതു കഴിഞ്ഞിട്ടു മതി ബാക്കിയെന്തും.
ഇണയില്‍നിന്ന് ഇണയുടെ മുഖം കിട്ടാതെ മറ്റേതു മുഖം കിട്ടിയാലും മറുപാതിക്കു തൃപ്തിയാവില്ല. ജനങ്ങള്‍ക്കുവേണ്ടപ്പെട്ടവന്‍ ചിലപ്പോള്‍ സ്വന്തം ഭാര്യക്ക് വേണ്ടപ്പെട്ടവനല്ലാതായി മാറുന്നതതുകൊണ്ടാണ്.
കുടുംബത്തെ ശ്രദ്ധിക്കുന്ന സാധാരണക്കാരനും കുടുംബത്തെ ശ്രദ്ധിക്കേണ്ട സമയവും സമൂഹത്തെ സേവിക്കുന്ന അസാധാരണക്കാരനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അസാധാരണക്കാരനിലേക്കു ചേര്‍ത്തിയാല്‍ ഈ സാധാരണക്കാരന്‍ ഒന്നുമായിരിക്കില്ല. എന്നാല്‍ ഇരുവരുടെയും വീട്ടുകാരെ ശ്രദ്ധിച്ചാലായിരിക്കും അന്തരം ബോധ്യപ്പെടുക. സാധാരണക്കാരന്റെ വീട്ടുകാര്‍ സന്തോഷവാന്മാരും അസാധാരണക്കാരന്റെ വീട്ടുകാര്‍ അസ്വസ്ഥരായിട്ടുമായിരിക്കും കാണപ്പെടുക. ഭര്‍ത്താവിന്റെ സ്ഥാനമാനങ്ങളല്ല, അദ്ദേഹത്തിന്റെ സാന്നിധ്യവും കരുതലുമാണു ഒരു ഭാര്യയ്ക്ക് അനിവാര്യമായും വേണ്ടത്.
പ്രധാനമന്ത്രി തന്റെ മക്കള്‍ക്കു മുന്നിലെത്തിയാല്‍ പ്രധാനമന്ത്രിയല്ല, സ്‌നേഹനിധിയായ പിതാവായി മാറണം. അവര്‍ക്കു മുന്നില്‍ പ്രധനമന്ത്രിക്കുപ്പായത്തിന് കാര്യമായ പ്രസക്തിയൊന്നുമില്ല. ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു മുന്നില്‍ ഡോക്ടറല്ല, ഭര്‍ത്താവാണ്. അവള്‍ക്കു മുന്നില്‍ തന്റെ ഓവര്‍കോട്ടിനും സ്‌തെതസ്‌കോപ്പിനും വില കുറവാണ്. ഉദ്യോഗസ്ഥ തന്റെ ഭര്‍ത്താവിനു മുന്നില്‍ ഉദ്യോഗസ്ഥയല്ല, ഭാര്യയായി നിലകൊള്ളണം. അവിടെ ഓഫിസിലെ സ്വഭാവം തീരെ ചേരില്ല.
ആളുകള്‍ക്കനുസരിച്ച് വേഷങ്ങള്‍ മാറ്റിക്കൊണ്ടിരിക്കണം. എല്ലായിടത്തേക്കും ഒരു വേഷമെന്നത് അറുബോറാണ്. പുതുനാരിക്ക് മംഗല്യവസ്ത്രം അഴകുതന്നെ. എന്നാല്‍ ഹോസ്പിറ്റലിലേക്കു പോകുമ്പോള്‍ അതഴിച്ചുവയ്ക്കലാണു ഭംഗി.
നാം ആരുമാകട്ടെ, വീട്ടിലെത്തിയാല്‍ വെളിയിലെ പദവികളില്‍നിന്നെല്ലാം ഇറങ്ങി അവിടെ വീട്ടുകാരനായി മാത്രം നില്‍ക്കുക. മക്കള്‍ക്കു മുന്നില്‍ പിതാവിന്റെ പദവിയിലേക്കു വരിക. മാതാപിതാക്കള്‍ക്കു മുന്നില്‍ മകന്റെ/മകളുടെ വേഷമണിയുക. വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അധ്യാപകന്റെ മുഖം പ്രകടിപ്പിക്കുക. അരക്ഷിതരുടെ മുന്നില്‍ രക്ഷകന്റെ റോള്‍ വഹിക്കുക. യാചകന്റെ മുന്നില്‍ സഹായിയായും രോഗിയുടെ മുന്നില്‍ പരിചാരകനായും നിസഹയന്റെ മുന്നില്‍ സഹായിയായും മാറുക. നാം ഒരാളല്ല, ഒരുപാടാളാണ്. നമുക്ക് ഒരു മുഖമല്ല, പലമുഖങ്ങളാണ്. ഔചിത്യം നോക്കി പെരുമാറലാണു ബുദ്ധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago